Follow KVARTHA on Google news Follow Us!
ad

പൊരിച്ച മീന്‍ കഷണങ്ങള്‍ നമുക്ക് കിട്ടാതാവുമ്പോള്‍ മാത്രമല്ല നീതി ഇല്ലാതാവുന്നത്, അവനവന്‍ നയിക്കുന്ന സംഘടനയിലും തുല്യ നീതിയില്‍ വിളമ്പാന്‍ പറ്റണം; സംവിധായിക വിധു വിന്‍സെന്റിന്റെ സംഭവത്തില്‍ ശക്തമായി വിമര്‍ശിച്ച് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സംവിധായിക വിധു വിന്‍സെന്റിന്റെ സംഭവത്തില്‍ ശക്തമായി വിമര്‍ശിച്ച് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്യുസിസിയില്‍ News, Kerala, Kochi, Women, Director, Actor, Controversy, Facebook, Social Network, Cinema, Entertainment, Harish Peradi respond wcc controversy #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 08.07.2020) സംവിധായിക വിധു വിന്‍സെന്റിന്റെ സംഭവത്തില്‍ ശക്തമായി വിമര്‍ശിച്ച് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്യുസിസിയില്‍ നിന്ന് സംവിധായിക വിധു വിന്‍സെന്റ് രാജിവെച്ച സംഭവത്തിലാണ് പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി എത്തിയത്. വിധു വിന്‍സെന്റ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് സംഘടന പ്രതികരിക്കാത്തത് എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്.

News, Kerala, Kochi, Women, Director, Actor, Controversy, Facebook, Social Network, Cinema, Entertainment, Harish Peradi respond wcc controversy

News, Kerala, Kochi, Women, Director, Actor, Controversy, Facebook, Social Network, Cinema, Entertainment, Harish Peradi respond wcc controversy

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്താണ് ഡബ്യുസിസി? നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പര്‍ ഗുരുതരമായ ആരോപണങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ വെച്ചിട്ട് നേരത്തോട് നേരമാകുന്നു. സ്ത്രീകള്‍ മാത്രമുള്ള സംഘടനയിലെ സ്ത്രീ വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു. കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രീ വിരുദ്ധത കണ്ടു പിടിച്ചവര്‍ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ്? ഒരു സംസ്ഥാന അവാര്‍ഡ് ജേതാവിന്റെ തിരക്കഥ യെസ് ഓര്‍ നോ എന്ന് പറയാതെ ആറു മാസം പൂജയ്ക്ക് വയ്ക്കാന്‍ കാരണമെന്താണ്? പൊരിച്ച മീന്‍ കഷണങ്ങള്‍ നമുക്ക് കിട്ടാതാവുമ്പോള്‍ മാത്രമല്ല നീതി ഇല്ലാതാവുന്നത്. അവനവന്‍ നയിക്കുന്ന സംഘടനയിലും തുല്യ നീതിയില്‍ വിളമ്പാന്‍ പറ്റണം. നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. മറുപടി പറഞ്ഞേ പറ്റു.

Keywords: News, Kerala, Kochi, Women, Director, Actor, Controversy, Facebook, Social Network, Cinema, Entertainment, Harish Peradi respond wcc controversy