Follow KVARTHA on Google news Follow Us!
ad

കോവിഡ് സ്ഥിരീകരിക്കുന്ന വിവരം ഉടന്‍ അറിയിക്കുന്നില്ല; തലസ്ഥാനത്ത് ജനങ്ങള്‍ ആശങ്കയില്‍

കോവിഡ് പോസിറ്റീവ് ആകുന്നവരുടെ വിവരം ജില്ലാ ഭരണകൂടം ഉടന്‍ തന്നെ രോഗിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്നവരെ അറിയിക്കുന്നില്ലെ Kerala, News, Thiruvananthapuram, COVID19, Corona, Lockdown, Virus, People, Health, Department, Officers, Social Spread, Government did not inform immediately about the positive covid cases at Thiruvananthapuram. #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 01.07.2020) കോവിഡ് പോസിറ്റീവ് ആകുന്നവരുടെ വിവരം ജില്ലാ ഭരണകൂടം ഉടന്‍ തന്നെ രോഗിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്നവരെ അറിയിക്കുന്നില്ലെന്ന് ആക്ഷേപം. ഇത് സമൂഹവ്യാപനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പുത്തന്‍പള്ളി സ്വദേശിയായ മത്സ്യവ്യാപാരിയുടെ വിവരങ്ങള്‍ കൗണ്‍സിലര്‍ എസ് നൂര്‍ജഹാനോട് കള്ടറേറ്റില്‍ നിന്ന് വിളിച്ച് അന്വേഷിച്ചിരുന്നു. അല്ലാതെ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചില്ല. വൈകുന്നേരം ആറ് മണിക്ക് ആരോഗ്യവകുപ്പ് പുറത്തിറക്കിയ, കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ പട്ടികയിലും മത്സ്യവ്യാപാരിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്.


കളക്ടറേറ്റില്‍ നിന്ന് വിവരം കിട്ടിയതോടെ പുത്തന്‍പള്ളി വാര്‍ഡിലെ രണ്ട് റോഡുകളും അടച്ചതായി കൗണ്‍സിലര്‍ പറഞ്ഞു. ആ ജാഗ്രത പോലും ജില്ലയിലെ ആരോഗ്യവിഭാഗം കാട്ടിയില്ല. തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് മത്സ്യവ്യാപാരി മീന്‍ വാങ്ങിയിരുന്നത്. അവിടെ നിന്ന് രോഗം പിടിപെട്ടതാകാമെന്ന് സംശയിക്കുന്നു. എത്ര പ്രാവശ്യം കന്യാകുമാരിയിലേക്ക് പോയി, അവസാനം പോയത് എന്നാണ് തുടങ്ങിയ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണ്. അമ്പലത്തറയിലെ കുമരിച്ചന്തയിലാണ് ഇയാള്‍ മീന്‍ വിറ്റിരുന്നത്. അവിടെ എത്തിയവരില്‍ പലര്‍ക്കും രോഗം സ്ഥിരീകരിക്കാനുള്ള സാധ്യത കൂടുതലാണ്. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് മത്സ്യവ്യാപാരിക്ക് കോവിഡ് ടെസ്റ്റ് നടത്തിയത്.

രോഗം സ്ഥിരീകരിക്കുന്നവരുടെ വിവരങ്ങള്‍ അപ്പോള്‍ തന്നെ സ്ഥലത്തെ ജനപ്രതിനിധികളിലൂടെയും മാധ്യമങ്ങളിലൂടെയും ജനങ്ങളെ അറിയിക്കണമെന്ന ആവശ്യം രണ്ട് മാസം മുന്‍പേ പ്രതിപക്ഷ പാര്‍ട്ടികളും ജനങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രോഗം സ്ഥിരീകരിക്കുന്ന വ്യക്തിയേയും അദ്ദേഹത്തിന്റെ ബന്ധുക്കളേയും മാത്രം അറിയിക്കുകയാണ് ആരോഗ്യവകുപ്പ് ചെയ്യുന്നത്. മൂന്ന് ആഴ്ച മുമ്പ് മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് തലസ്ഥാനവാസികളെ ആശങ്കയിലാഴ്ത്തിയിരുന്നു. സെക്രട്ടറിയേറ്റിന് വിളിപ്പാട് അകലെയുള്ള വഞ്ചിയൂര്‍ വാര്‍ഡിലെ രമേശന്‍ എന്നയാള്‍ പനിയും ശ്വാസതടസവും കാരണം ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നെങ്കിലും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നില്ല. പനി കുറഞ്ഞപ്പോള്‍ വീട്ടില്‍ പറഞ്ഞയയ്ക്കുകയും ചെയ്തു. ശ്വാസം മുട്ടല്‍ കൂടിയതോടെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. മരണശേഷമാണ് സ്രവ പരിശോധന നടത്തിയത്. ഫലം പോസിറ്റീവ് ആയതോടെ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ജാഗ്രത കുറവുണ്ടായെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

രണ്ടാഴ്ച മുമ്പ് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവര്‍ നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇയാളുടെ യാത്രാ രേഖ തയ്യാറാക്കാന്‍ പോലും പ്രയാസമായിരുന്നു. സീരിയലുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഇയാള്‍ രണ്ട് ലൊക്കേഷനുകളില്‍ പോയിരുന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടന്ന ചിത്രീകരണത്തിലും പങ്കെടുത്തു. ഇത്തരത്തിലുള്ള വീഴ്ചകള്‍ ആവര്‍ത്തിക്കുമ്പോഴും ജില്ലാ ഭരണകൂടം കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും രോഗികളുടെ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നെന്നും പ്രതിപക്ഷം ആരോപിക്കുന്നു. തമിഴ്നാട് സ്വദേശികള്‍ തിരുവനന്തപുരം വിമാനത്താവളം വഴിയാണ് വിദേശത്ത് നിന്ന് എത്തുന്നത്. ഇവരില്‍ പലര്‍ക്കും പോസിറ്റീവാണ്. ഇതും തലസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

Keywords: Kerala, News, Thiruvananthapuram, COVID19, Corona, Lockdown, Virus, People, Health, Department, Officers, Social Spread, Government did not inform immediately about the positive covid cases at Thiruvananthapuram.