Follow KVARTHA on Google news Follow Us!
ad

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; തുടര്‍ നടപടികള്‍ കോവിഡ് പരിശോധനാഫലം ലഭിച്ചതിനുശേഷം

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയുംKochi, Airport, Smuggling, Arrested, Remanded, NIA, Court, Kerala,
കൊച്ചി: (www.kvartha.com 12.07.2020) സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബംഗളൂരുവില്‍നിന്നു പിടികൂടിയ ഇരുവരെയും ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയിലെത്തിച്ചത്. അതിനു മുമ്പായി ഇരുവരുടേയും കോവിഡ് പരിശോധനയും ആശുപത്രിയില്‍ വെച്ച് നടത്തിയിരുന്നു. എന്‍ഐഎ പ്രത്യേക ജഡ്ജി പി കൃഷ്ണകുമാറാണു കേസ് പരിഗണിച്ചത്.

Gold smuggling case accused Swapna, Sandeep brought to Kochi, NIA court remands them, Kochi, Airport, Smuggling, Arrested, Remanded, NIA, Court, Kerala

സ്വപ്നയെയും സന്ദീപ് നായരെയും എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതി വളപ്പില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. സ്വപ്നയെയും സന്ദീപ് നായരെയും ഞായറാഴ്ച തൃശൂര്‍ അമ്പലക്കരയിലെ കോവിഡ് കെയര്‍ സെന്ററിലാക്കും. തിങ്കളാഴ്ച പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

Keywords: Gold smuggling case accused Swapna, Sandeep brought to Kochi, NIA court remands them, Kochi, Airport, Smuggling, Arrested, Remanded, NIA, Court, Kerala.

Post a Comment