Follow KVARTHA on Google news Follow Us!
ad

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില; അങ്ങനെ പവന് 40,000 രൂപയായി, ഗ്രാമിന് 5000വും

കേരളത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില പവന് 40,000 രൂപയിലെത്തി. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 5000 രൂപയാണ് സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക് News, Kerala, Kochi, Business, Finance, Gold, Gold Price, Gold price cross record 31 July 2020 #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 31.07.2020) കേരളത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില പവന് 40,000 രൂപയിലെത്തി. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 5000 രൂപയാണ് സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക് ആയത്. ജനുവരി മാസത്തില്‍ നിന്ന് 10,400 രൂപയാണ് 7 മാസം കൊണ്ട് കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില 1971 ഡോളറാണ് നിരക്ക്.

News, Kerala, Kochi, Business, Finance, Gold, Gold Price, Gold price cross record 31 July 2020

ജൂലൈ മാസം ഒന്നാം തീയതിയിലെ ഉയര്‍ന്ന നിരക്കാണ് സ്വര്‍ണ വിപണി ഇതോടെ മറികടന്നത്. ജൂലൈ ഒന്നിന് ഗ്രാമിന് 4,520 രൂപയായിരുന്നു നിരക്ക്. പവന് 36,160 രൂപയുമായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ച് നീങ്ങുകയാണ്. 2011 ലെ ഉയര്‍ന്ന അന്താരാഷ്ട്ര വിലയായ 1917.90 ഡോളര്‍ കഴിഞ്ഞ 28നാണു തിരുത്തിയത്. 1981.27 എന്ന പുതിയ റിക്കാര്‍ഡ് തകര്‍ത്ത് രണ്ടായിരം ഡോളര്‍ മറികടന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ 2,300 ഡോളര്‍ വരെയെത്താമെന്ന പ്രവചനങ്ങളാണ് വരുന്നത്.

കോവിഡ് പ്രതിസന്ധിയില്‍ മറ്റ് വിപണികളില്‍ അനിശ്ചിതത്വം തുടരുന്നതാണ് സ്വര്‍ണത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. കോവിഡ് വ്യാപനവും അമേരിക്ക ചൈന വ്യാപാര യുദ്ധവും ഓഹരി വിപണിയിലെ ചാഞ്ചാട്ടവും മൂലം ആഗോള തലത്തില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപങ്ങള്‍ കൂടുന്നതാണ് വില കുതിച്ചുയരാന്‍ കാരണം. നിക്ഷേപങ്ങള്‍ കൂടുന്നതിനാല്‍ സ്വര്‍ണ വില ഇനിയും ഉയരാനാണ് സാധ്യത
 
Keywords: News, Kerala, Kochi, Business, Finance, Gold, Gold Price, Gold price cross record 31 July 2020