Follow KVARTHA on Google news Follow Us!
ad

കോവിഡ്-19: യുഎസില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ച നായ ചത്തു

അമേരിക്കയില്‍ ആദ്യമായി കോവിഡ്-19 സ്ഥിരീകരിച്ച നായ ചത്തു. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായയാണ് ചത്തത്. ഏപ്രില്‍ മാസത്തിലാണ് നായയ്ക്ക് ശ്വസന പ്രശ്‌നങ്ങള്‍ News, World, Washington, COVID-19, Dog, Animals, Health, Death, First dog that tested positive for COVID-19 dies in New York #ലോകവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ  
വാഷിംഗ്ടണ്‍: (www.kvartha.com 31.07.2020) അമേരിക്കയില്‍ ആദ്യമായി കോവിഡ്-19 സ്ഥിരീകരിച്ച നായ ചത്തു. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായയാണ് ചത്തത്. ഏപ്രില്‍ മാസത്തിലാണ് നായയ്ക്ക് ശ്വസന പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. വാര്‍ത്ത പുറത്തു വിട്ടത് നാഷണല്‍ ജോഗ്രഫിക് മാഗസിനാണ്.

News, World, Washington, COVID-19, Dog, Animals, Health, Death, First dog that tested positive for COVID-19 dies in New York

മാസങ്ങളോളം നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് ഏഴുവയസ്സുള്ള ബെഡ്ഡി എന്ന നായ ചത്തത്. മെയ് മാസത്തില്‍ മൃഗഡോക്ടര്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് ബഡ്ഡിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്. നായുടെ ഉടമയായ റോബര്‍ട്ടിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഏപ്രില്‍ മാസത്തോടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ബഡ്ഡിയുടെ സ്ഥിതി കൂടുതല്‍ വഷളാകുകയായിരുന്നു. ബഡ്ഡി രക്തം ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അതേ സമയം ബഡ്ഡിക്ക് കാന്‍സര്‍ ബാധിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

ആദ്യമായി നായയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നായയുടെ ഉടമകളെ തിരിച്ചറിഞ്ഞിരുന്നില്ല.
 
Keywords: News, World, Washington, COVID-19, Dog, Animals, Health, Death, First dog that tested positive for COVID-19 dies in New York