» » » » » » » » » » ചെണ്ടമേളത്തോടൊപ്പം മനോഹരമായി ചുവടുവച്ച് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ ദേവു ചന്ദനയുടെ പിതാവ് തൂങ്ങിമരിച്ചനിലയില്‍; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

തിരുവനന്തപുരം: (www.kvartha.com 01.07.2020) ചെണ്ടമേളത്തോടൊപ്പം മനോഹരമായി ചുവടുവച്ച് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ ദേവുചന്ദനയുടെ പിതാവ് തൂങ്ങിമരിച്ചനിലയില്‍. ആലപ്പുഴ നൂറനാട് എരുമക്കുഴി കിഴക്കേക്കര വീട്ടില്‍ ബി ചന്ദ്രബാബുവാണ് (38) ബുധനാഴ്ച രാവിലെ എസ്എടി നഴ്‌സിങ് ഹോസ്റ്റലിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ചത്. പെയിന്റിങ് തൊഴിലാളിയാണ് ചന്ദബാബു. തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്ന രോഗത്തിന് എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ദേവു. മകളുടെ അസുഖത്തെത്തുടര്‍ന്ന് മാനസിക പ്രയാസത്തിലായിരുന്നു ചന്ദ്രബാബു.

ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുന്‍പാണ് ഒന്‍പതു വയസുകാരിയായ ദേവുവിനെ എസ്എടി ആശുപത്രിയിലേക്കു മാറ്റിയത്. ചന്ദ്രബാബുവും ഭാര്യ രജിതയുമാണ് ദേവുവിന് ഒപ്പമുണ്ടായിരുന്നത്. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്നതിനാല്‍ ചികിത്സാ ചെലവുകള്‍ താങ്ങാന്‍ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. സമൂഹ മാധ്യമങ്ങളില്‍ ഇക്കാര്യം പ്രചരിച്ചതോടെ നിരവധിപേര്‍ സഹായവുമായി എത്തിയിരുന്നു.

 Father of social media star Devu found to have died of suicide, Thiruvananthapuram, News, Social Network, Hang Self, Hospital, Treatment, Daughter, Kerala

നൂറനാട് പുത്തന്‍വിള ക്ഷേത്രത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം നൃത്തം ചെയ്ത് ശ്രദ്ധനേടിയ ദേവുവിന്റെ ജീവിതത്തിലേക്ക് ആഴ്ചകള്‍ക്കു മുന്‍പാണ് അപ്രതീക്ഷിത അതിഥിയായി അസുഖമെത്തുന്നത് . വീട്ടില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്നാണ് ദേവുവിനെ അടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴും അസുഖത്തിന്റെ ഗുരുതര സ്വഭാവം കുടുംബം മനസിലാക്കിയിരുന്നില്ല. ആറു ദിവസം മുമ്പ് ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നാണ് എസ്എടി ആശുപത്രിയിലേക്കു മാറ്റിയത്.

അവിടെ നടത്തിയ പരിശോധനയിലാണ് തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുന്ന രോഗത്തിന്റെ തീവ്രത തിരിച്ചറിഞ്ഞത്. ചികിത്സയ്ക്ക് ഇതിനോടകം തന്നെ ലക്ഷങ്ങള്‍ ചെലവായി. പെയിന്റിങ് തൊഴിലാളിയായ ചന്ദ്രബാബുവിനും കുടുംബത്തിനും താങ്ങാന്‍ കഴിയുന്നതിനപ്പുറമായിരുന്നു ആശുപത്രി ചെലവുകള്‍. രോഗം തിരിച്ചറിഞ്ഞതു മുതല്‍ ചന്ദ്രബാബു മനോവിഷമത്തിലായിരുന്നു. നൃത്തം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് ചാനല്‍ പരിപാടികളില്‍ മകളോടൊപ്പം പോയിരുന്നത് ചന്ദ്രബാബുവായിരുന്നു. 2019ല്‍ കോമഡി ഷോയിലും ദേവു എത്തിയിരുന്നു.മകള്‍ രോഗത്തോട് പൊരുതുമ്പോള്‍ പുറത്ത് ചന്ദ്രബാബു ജീവനൊടുക്കി.

Keywords: Father of social media star Devu found to have died of suicide, Thiruvananthapuram, News, Social Network, Hang Self, Hospital, Treatment, Daughter, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal