സ്വപ്ന സുരേഷ് തന്റെ മരുമകളാണെന്ന പ്രചാരണത്തിന് എതിരെ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി


തിരുവനന്തപുരം: (www.kvartha.com 07.07.2020) യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തില്‍ പ്രതിയായ സ്വപ്ന സുരേഷ് തന്റെ മരുമകളാണെന്ന പ്രചാരണം വ്യാജമെന്ന് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി. സ്വപ്ന തന്റെ മകന്റെ ഭാര്യ അല്ലെന്നും വ്യാജ പ്രചാരണത്തിന് എതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വപനാ സുരേഷ് എന്ന സ്ത്രീയെ തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമമായാണ് താന്‍ ഇതിനെ കാണുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Thiruvananthapuram, News, Kerala, Facebook, post, Thampanoor Ravi, Complaint, Fake, DGP, Swapna Suresh, Facebook post of Thampanoor Ravi

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കോണ്‌സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപനാ സുരേഷ് എന്റെ മരുമകള്‍ ആണ് എന്ന തരത്തില്‍ ചില സൈബര്‍ സഖാക്കള്‍ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സ്വപനാ സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമമായി ആണ് ഞാന്‍ ഇതിനെ കാണുന്നത്. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ ഡിജിപിക്ക് പരാതി നല്‍കി നിയമ നടപടി സ്വീകരിക്കുന്നതാണ്.

Thiruvananthapuram, News, Kerala, Facebook, post, Thampanoor Ravi, Complaint, Fake, DGP, Swapna Suresh, Facebook post of Thampanoor RaviKeywords: Thiruvananthapuram, News, Kerala, Facebook, post, Thampanoor Ravi, Complaint, Fake, DGP, Swapna Suresh, Facebook post of Thampanoor Ravi
Previous Post Next Post