Follow KVARTHA on Google news Follow Us!
ad

ചര്‍മത്തിന് തിളക്കം ലഭിക്കാനുള്ള മികച്ച മാര്‍ഗം ഇതാണ്; രാവിലെ ഉണര്‍ന്നയുടന്‍ ചെയ്യേണ്ട ചില പ്രഭാതശീലങ്ങള്‍

ചര്‍മ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും Kochi, News, Kerala, Food, Lifestyle & Fashion, Health #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 11.07.2020) ചര്‍മ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. മനോഹരവും മൃദുലവുമായ ചര്‍മത്തിന് ബ്യൂട്ടിപാലറുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കുറവല്ല. ചര്‍മ സംരക്ഷണം വീട്ടില്‍ നിന്ന് തുടങ്ങാമല്ലോ. രാവിലെ ഉണര്‍ന്നയുടന്‍ ചെയ്യേണ്ട ചില പ്രഭാതശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ മതി. അത് ഏതൊക്കെയെന്നല്ലേ?

രാവിലെ ഉണര്‍ന്നയുടന്‍ മുഖം കഴുകിയ ശേഷം മസാജ് ചെയ്യുന്നത് നല്ലതാണ്. രക്തചംക്രമണം മെച്ചപ്പെടുത്താനും സമ്മര്‍ദം ഒഴിവാക്കാനും മുഖത്തെ തിളക്കം തിരികെ കൊണ്ടുവരാനും ഇത് സഹായിക്കും. ചര്‍മത്തിന് തിളക്കം കിട്ടാനുള്ള മികച്ച മാര്‍ഗമാണിത്. മസാജിനായി ക്രീമോ എണ്ണയോ ഉപയോഗിക്കണമെന്നില്ല, മുഖം കഴുകിയ ശേഷം മൃദുവായൊന്ന് മുഖം മസാജ് ചെയ്താല്‍ മതി.

Kochi, News, Kerala, Food, Lifestyle & Fashion, Health, Skin, Care, Glowing, Face, Early morning habits of people with glowing skin

ദിവസവും രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചെറുചൂടുവെള്ളം കുടിക്കുന്നത് തിളക്കമുള്ള ചര്‍മം സ്വന്തമാക്കാന്‍ ഏറെ സഹായിക്കും. ചര്‍മത്തിന് പോഷകങ്ങളും വിറ്റാമിനുകളും കിട്ടുന്നതിന് ചെറുചൂടുവെള്ളത്തില്‍ നാരങ്ങ നീരും തേനും ചേര്‍ക്കുന്നത് വളരെ നല്ലതാണ്. ദിവസവും രാവിലെ ഗ്രീന്‍ ടീ കുടിക്കുന്നതും ചര്‍മ സംരക്ഷണത്തിന് നല്ലതാണെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Kochi, News, Kerala, Food, Lifestyle & Fashion, Health, Skin, Care, Glowing, Face, Early morning habits of people with glowing skin

രാവിലെ വ്യായാമം ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. മനസ്സിനെ ശാന്തമാക്കുക മാത്രമല്ല ചര്‍മ്മത്തെ എന്നത്തേക്കാളും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്തുകയും ചെയ്യും. യോഗ, ഓട്ടം, നടത്തം പോലുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ ദിവസവും രാവിലെ അരമണിക്കൂര്‍ മാറ്റിവയ്ക്കുക.

Kochi, News, Kerala, Food, Lifestyle & Fashion, Health, Skin, Care, Glowing, Face, Early morning habits of people with glowing skin

രാവിലെ ഹെല്‍ത്തിയായ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് ശീലമാക്കൂ. ചര്‍മത്തില്‍ ജലാംശം വര്‍ധിപ്പിക്കുകയും തിളക്കമാര്‍ന്നതാക്കുകയും ചെയ്യുന്നു. പ്രഭാത ഭക്ഷണത്തില്‍ അവാക്കാഡോ, പഴങ്ങള്‍, ബദാം, ചിയ വിത്തുകള്‍ (flax seeds), മുട്ട എന്നിവ ഉള്‍പ്പെടുത്തുക. ഇത് നിങ്ങളുടെ ശരീരത്തിന് മാത്രമല്ല ചര്‍മത്തിനും ഗുണം ചെയ്യും.

Kochi, News, Kerala, Food, Lifestyle & Fashion, Health, Skin, Care, Glowing, Face, Early morning habits of people with glowing skin

Keywords: Kochi, News, Kerala, Food, Lifestyle & Fashion, Health, Skin, Care, Glowing, Face, Early morning habits of people with glowing skin