Follow KVARTHA on Google news Follow Us!
ad

ട്രിപ്പിള്‍ ലോക്ഡൗണ്‍: തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും അടയ്ക്കുമെന്ന് ഡിജിപി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെThiruvananthapuram, News, Police, Auto & Vehicles, Protection, Kerala,
തിരുവനന്തപുരം: (www.kvartha.com 05.07.2020) തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണമായും അടയ്ക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നഗരത്തിനുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല.

കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള ഒരു സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ഇക്കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കില്ല.മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവർത്തനം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ.

  • സിറ്റി, വികാസ്ഭവൻ, പേരൂർക്കട, പാപ്പനംകോട്, തിരുവനന്തപുരം സെൻട്രൽ ഡിപ്പോകൾ അടച്ചിടും.
  • കോടതികൾ പ്രവർത്തിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴി പരിഗണിക്കും.

നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കും. ഏതുവിധത്തിലുള്ള സഹായം ആവശ്യപ്പെടുന്നതിനും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

സ്റ്റേറ്റ് പോലീസ് കണ്‍ട്രോള്‍ റൂം - 112

തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം - 0471 2335410, 2336410, 2337410

സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം - 0471 2722500, 9497900999

പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂം - 9497900121, 9497900112

ജില്ലയില്‍ ഞായറാഴ്ച 22 പേര്‍ക്ക് സമ്പര്‍ക്കംവഴി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കർശന നടപടികൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ജില്ലയില്‍ ഞായറാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 27 പേര്‍ക്കാണ്.

Keywords: DGP about Triple Lock down in Thiruvananthapuram, Thiruvananthapuram, News, Police, Auto & Vehicles, Protection, Kerala.