Follow KVARTHA on Google news Follow Us!
ad

മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകരെ ജനങ്ങള്‍ മര്‍ദിച്ചു; കേസെടുത്തതായി പൊലീസ്

മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകരെ ജനങ്ങള്‍ മര്‍ദിച്ചുവെന്ന പരാതിയില്‍ കേസെടുത്തതായി പൊലീസ് News, Kerala, New Delhi, Police, attack, Crime, Case #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 05.07.2020) മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകരെ ജനങ്ങള്‍ മര്‍ദിച്ചുവെന്ന പരാതിയില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. മൃഗസംരക്ഷണ പ്രവര്‍ത്തകയായ ആയിഷ ക്രിസ്റ്റീനയെയും നൈബര്‍ഹുഡ് വൂഫ് എന്ന സംഘടനയുെട അംഗങ്ങളെയുമാണു റാണിബാഗ് ഋഷിനഗറിലെ താമസക്കാര്‍ ആക്രമിച്ചത്. വടക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

തെരുവുനായകളെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രദേശവാസികള്‍ ഇവരെ ആക്രമിച്ചത്. സംഭവം വിവാദമായതോടെ അക്രമികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു. സംഭവം നടക്കുമ്പോള്‍ തെരുവുനായകളെ സഹായിക്കുകയായിരുന്നെന്നു സംഘടന പ്രതികരിച്ചു. നായകളെ പിടിക്കുന്നതിനിടെ ഞങ്ങളെ അടിച്ചു. ചിലര്‍ വന്ന് വളരെ മോശമായി സംസാരിച്ചു. കുറെനേരം ഞങ്ങള്‍ മിണ്ടാതിരുന്നു. എന്നാല്‍ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണു മര്‍ദനമുണ്ടായത്.

News, Kerala, New Delhi, Police, attack, Crime, Case, Animal, Dog, Police station, Facebook, Live, Delhi animal rescuers allege attack

ഫെയ്‌സ്ബുക്ക് ലൈവില്‍ ആയിഷ ക്രിസ്റ്റീന പ്രതികരിച്ചു. കൂടെയുണ്ടായിരുന്ന വിപിന്‍, അഭിഷേക്, ദീപക് എന്നിവര്‍ക്കു നേരൈയും അക്രമമുണ്ടായതായി ആയിഷ വ്യക്തമാക്കി. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു ഡെല്‍ഹി വനിതാ കമ്മിഷന്‍ ചെയര്‍പഴ്‌സന്‍ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു.

Keywords: News, Kerala, New Delhi, Police, attack, Crime, Case, Animal, Dog, Police station, Facebook, Live, Delhi animal rescuers allege attack