Follow KVARTHA on Google news Follow Us!
ad

കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ അണലിയുടെ കടിയേറ്റ കുഞ്ഞിനെ രക്ഷിച്ച സിപിഎം നേതാവിന് കോവിഡില്ല

അണലിയുടെ കടിയേറ്റ പിഞ്ചു കുഞ്ഞിന്റെ രക്ഷകനായെത്തിയ സിപിഎം നേതാവ് ജിനില്‍ മാത്യുവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് pariyaram, News, Kerala, CPM, Leader, COVID-19, hospital, Child #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
പരിയാരം: (www.kvartha.com 31.07.2020) അണലിയുടെ കടിയേറ്റ പിഞ്ചു കുഞ്ഞിന്റെ രക്ഷകനായെത്തിയ സിപിഎം നേതാവ് ജിനില്‍ മാത്യുവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ പാമ്പുകടിയേറ്റ ഒന്നരവയസുകാരിയെ രക്ഷിച്ച ജിനില്‍ മാത്യുവിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നത് നാടിന് ആശ്വാസകരമായി. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ജിനില്‍ മാത്യുവിന്റെ വീട്ടുകാരും നാട്ടുകാരും ആശങ്കയിലായിരുന്നു.

കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചശേഷം ജിനില്‍ സ്വയം ക്വാറന്റൈനില്‍ പോയിരുന്നു. ഇനി പരിശോധനയൊന്നും വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചെങ്കിലും കുറച്ചുദിവസം കൂടി ക്വാറന്റൈനില്‍ കഴിയാനാണ് ജിനില്‍ മാത്യുവിന്റെ തീരുമാനം. കുഞ്ഞിന് വെള്ളിയാഴ്ച വീണ്ടും കോവിഡ് പരിശോധന നടത്തും. നെഗറ്റീവാണെങ്കില്‍ വീട്ടിലേക്ക് പോകാം.

Pariyaram, News, Kerala, CPM, Leader, COVID-19, hospital, Child, CPM leader Covid test result negative who rescued the snake biting baby while under surveillance

മാതാപിതാക്കളുടെപരിശോധനാഫലം നെഗറ്റീവായിരുന്നു. ബിഹാറില്‍നിന്ന് എത്തിയ മാതാപിതാക്കള്‍ക്കൊപ്പം ക്വാറന്റൈനിലായിരുന്നപ്പോഴാണ് കുഞ്ഞിനെ വിഷപ്പാമ്പ് കടിച്ചത്. എല്ലാവരും കോവിഡിനെ ഭയന്ന് മാറിനിന്നപ്പോള്‍വജിനില്‍ മാത്യു ഓടിയെത്തി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Keywords: Pariyaram, News, Kerala, CPM, Leader, COVID-19, hospital, Child, CPM leader Covid test result negative who rescued the snake biting baby while under surveillance