Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരം ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ഇളവ്; കാരണം ഇതാ...

തിരുവനന്തപുരം ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ഞായറാഴ്ച്ച രാത്രി എട്ടുമണിയോ Kerala, News, Corona, COVID-19, Virus, Lockdown, Thiruvananthapuram, Police, District Collector, Food, Concession was granted on Triple lockdown in Thiruvananthapuram. #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 06.07.2020) തിരുവനന്തപുരം ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ഞായറാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ജനങ്ങള്‍ ആകെ ദുരിതത്തിലായി. ഞായറാഴ്ചയായിരുന്നതിനാല്‍ കടകളെല്ലാം പെട്ടന്ന് തന്നെ അടച്ചിരുന്നു. അതിനാല്‍ ആര്‍ക്കും ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും സാധിച്ചില്ല.

 Kerala, News, Corona, COVID-19, Virus, Lockdown, Thiruvananthapuram, Police, District Collector, Food, Concession was granted on Triple lockdown in Thiruvananthapuram.

അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ പോലീസിന്റെ ടോള്‍ഫ്രീ നമ്പറും മറ്റു കണ്‍ട്രോള്‍ റൂം നമ്പറും ജില്ല കളക്റ്റര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ടോള്‍ഫ്രീ നമ്പര്‍ തിങ്കളാഴ്ച്ച രാവിലെയായിട്ടും പ്രവര്‍ത്തനക്ഷമമായിരുന്നുല്ല. മറ്റു കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ നിര്‍ത്താതെ കോളുകള്‍ വരുന്നുണ്ട്. ഗര്‍ഭ നിരോധന ഉറകള്‍ മുതല്‍ നായ്ക്കള്‍ക്കുള്ള ഭക്ഷണം വരെ ജനങ്ങള്‍ ആവശ്യപ്പെടുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഹോം ഡെലിവറിയെ ആശ്രയിച്ച് കഴിയുന്ന നിരവധി പേര്‍ പട്ടിണിയിലാവുകയും ചെയ്തു. ഇതിന് പുറമേ ആറു ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് സാധനങ്ങളെത്തിക്കാന്‍ പോലീസിന് മാത്രമായി കഴിയില്ല.

ഇതോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. പഴം പച്ചക്കറി, പലവ്യഞ്ജന കടകള്‍ രാവിലെ ഏഴ് മുതല്‍ പതിനൊന്ന് മണി വരെ തുറക്കാം. വീടിനടുത്തുള്ള കടകളില്‍ നിന്ന് തന്നെ സാധനം വാങ്ങണം. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടികളെടുക്കും. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും പുനസ്ഥാപിക്കും. കുടുംബശ്രീ വഴി ജനകീയ ഹോട്ടലുകള്‍ തുറക്കാനും തിരുവനന്തപുരം നഗരസഭ പദ്ധതിയിട്ടറ്റുണ്ട്. ഹോം ഡെലിവറിയെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാനാണ് കുടുംബശ്രീ ഹോട്ടലുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നത്.

Keywords: Kerala, News, Corona, COVID-19, Virus, Lockdown, Thiruvananthapuram, Police, District Collector, Food, Concession was granted on Triple lockdown in Thiruvananthapuram.