Follow KVARTHA on Google news Follow Us!
ad

എനിക്ക് ഉമ്മയെ കാണണം, കുഞ്ഞുവാവയ്‌ക്കൊപ്പം കളിക്കണം; വേര്‍പിരിഞ്ഞു കഴിയുന്ന ഉപ്പയേയും ഉമ്മയേയും ഒന്നിപ്പിക്കാന്‍ ബാലാവകാശ കമ്മീഷന് കത്തെഴുതി രണ്ടാംക്ലാസുകാരന്‍

എനിക്ക് ഉമ്മയെ കാണണം, കുഞ്ഞുവാവയ്‌ക്കൊപ്പം കളിക്കണം, വേര്‍പിരിഞ്ഞു Kozhikode, News, Local-News, Child, Letter, Student, Family, Kerala,
കോഴിക്കോട്: (www.kvartha.com 09.07.2020) എനിക്ക് ഉമ്മയെ കാണണം, കുഞ്ഞുവാവയ്‌ക്കൊപ്പം കളിക്കണം, വേര്‍പിരിഞ്ഞു കഴിയുന്ന ഉപ്പയേയും ഉമ്മയേയും ഒന്നിപ്പിക്കാന്‍ ബാലാവകാശ കമ്മീഷന് കത്തെഴുതി കാത്തിരിക്കുകയാണ് രണ്ടാംക്ലാസുകാരന്‍. കോഴിക്കോട് പറമ്പില്‍ കടവിലെ രണ്ടാം ക്ലാസുകാരന്‍ മുഹമ്മദ് അഫ്ലഹ് റോഷന്‍ ആണ് ഉമ്മയേയും കുഞ്ഞനിയനേയും വീട്ടില്‍ തിരിച്ചെത്തിക്കാനായി ബാലവകാശ കമ്മീഷനും തന്റെ സ്‌കൂളിലെ പ്രധാനാധ്യാപകനും കത്തെഴുതിയത്.

കഴിഞ്ഞ രണ്ടരവര്‍ഷമായി ഉപ്പയും ഉമ്മയും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയിട്ട്. നിസാര കാരണത്തിനാണ് ഇരുവരും പിരിഞ്ഞത്. ഭര്‍ത്താവുമായി പിരിഞ്ഞ് ഇപ്പോള്‍ ഉമ്മയുടെ വീട്ടിലാണ് അഫ്ലഹിന്റെ ഉമ്മ. വീട്ടില്‍ നിന്ന് പോയതിന് ശേഷം രണ്ട് തവണ സ്‌കൂളില്‍ വന്ന് കണ്ടതിന് ശേഷം അഫ്ലഹ് ഉമ്മയെ കണ്ടിട്ടേ ഇല്ല. അനിയന്‍ ഉമ്മയുടെ കൂടെയാണ്.

Child wrote letter to child rights commission to get his mother back, Kozhikode, News, Local-News, Child, Letter, Student, Family, Kerala

മകനെ ഇടയ്ക്കൊക്കെ വിളിക്കുമായിരുന്നെങ്കിലും ഇപ്പോള്‍ വിളിയുമില്ലെന്ന് പറയുന്നു അഫ്ലഹ്. തന്റെ പഠിത്തം താളം തെറ്റിയിരിക്കയാണ്. താന്‍ മിക്കവാറും വീട്ടില്‍ തനിച്ചാണ്. തനിക്ക് ഉപ്പയേയും ഉമ്മയേയും വേണം. കുഞ്ഞുവാവയ്‌ക്കൊപ്പം കളിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബാലാവകാശകമ്മീഷന് എഴുതിയ കത്തില്‍ അഫ്ലഹ് ആവശ്യപ്പെടുന്നത്.

കത്തെഴുതിയതുവഴി ഉമ്മ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആ കുഞ്ഞ് ഇപ്പോള്‍ കാത്തിരിക്കുന്നത്. അവന്റെ ഉമ്മയെ കാണാന്‍, അനിയനുമൊത്ത് കളിക്കാന്‍! അഫ്‌ലഹിനെ പോലെ മാതാപിതാക്കള്‍ക്കൊപ്പം ചിലവിടേണ്ട ബാല്യം അവരെ പിരിഞ്ഞിരിക്കുന്ന വേദനയില്‍ കഴിച്ചുകൂട്ടുന്ന നിരവധി കുരുന്നുകള്‍ ഇനിയുമുണ്ട്.

Keywords: Child wrote letter to child rights commission to get his mother back, Kozhikode, News, Local-News, Child, Letter, Student, Family, Kerala.