Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മുന്‍ മുഖ്യമന്ത്രിയെയും അപകീര്‍ത്തിപെടുത്തിയതായി ഡി വൈ എഫ് ഐയുടെ പരാതി: പോലിസ് കേസെടുത്തു

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍, ആ Kerala, News, Facebook, Social Network, post, Pinarayi Vijayan, Chief Minister, KK Shailaja, Ministers, Ex-minister, V.S Achuthanandan, E.P Jayarajan, Case, DYFI, Police, Case against two on complaint of DYFI. #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
പന്തല്ലൂര്‍: (www.kvartha.com 05.07.2020) കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍, ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍, വ്യാവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ എന്നിവരെ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ പാണ്ടിക്കാട് പോലീസ് കേസെടുത്തു.

ഡി വൈ എഫ് ഐ പന്തല്ലൂര്‍ മേഖല കമ്മിറ്റി സെക്രട്ടറി രാജേഷിൻറെ പരാതിയെത്തുടര്‍ന്ന് പന്തല്ലൂര്‍ മുടിക്കോട് സ്വദേശികളായ വടുക്കുപാടത്ത് ഷൗക്കത്തലി, പാപ്പാടന്‍ നൗഷാദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.



04.07.2020 ന് പ്രതികള്‍ മനപൂര്‍വ്വം സമുഹത്തില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍, ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍, വ്യാവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ എന്നിവരുടെ ചിത്രങ്ങൾ ഫോട്ടോഷോപ്പുപയോഗിച്ച് അശ്ലീല രൂപത്തിലാക്കി ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ചുവെന്നാണ് പരാതി.

Keywords: Kerala, News, Facebook, Social Network, post, Pinarayi Vijayan, Chief Minister, KK Shailaja, Ministers, Ex-minister, V.S Achuthanandan, E.P Jayarajan, Case, DYFI, Police, Case against two on complaint of DYFI.