Follow KVARTHA on Google news Follow Us!
ad

മണ്ടൂരില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി കടയുടമ മരിച്ചു

പിലാത്തറ ടൗണിനടുത്തെ മണ്ടൂര്‍ കെ എസ് ടി പി റോഡില്‍ നിന്നും അമിത വേഗതയിലെത്തി Kerala, News, Car, Accident, Shop, Shop Owner, Dies, Police, Case, Hospital, Kannur, Car crashed out of control and shop owner died. #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
തളിപ്പറമ്പ്: (www.kvartha.com 06.07.2020) പിലാത്തറ ടൗണിനടുത്തെ മണ്ടൂര്‍ കെ എസ് ടി പി റോഡില്‍ നിന്നും അമിത വേഗതയിലെത്തിയ കാര്‍ സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി കടയുടമ മരിച്ചു. മാതമംഗലം പാണപ്പുഴയിലെ ചോമ്പാടന്‍ ഷരിഫാണ് (53) മരണപ്പെട്ടത്. അപകടത്തിന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ ഉടന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും നില ഗുരതരമായതിനെ തുടര്‍ന്ന് ചാല മിംസിലേക്കും കൊണ്ടുപോയങ്കിലും രക്ഷപ്പെടുത്താനായില്ല. 



മറ്റു കടയിലുണ്ടായിരുന്ന ആളുകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. തിങ്കളാഴ്ച്ച വൈകുന്നേരമാണ് അപകടം നടന്നത്. പരിയാരം പൊലിസ് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.


Keywords: Kerala, News, Car, Accident, Shop, Shop Owner, Dies, Police, Case, Hospital, Kannur, Car crashed out of control and shop owner died.