Follow KVARTHA on Google news Follow Us!
ad

നോര്‍ക്ക പുനരധിവാസ പദ്ധതിയില്‍ കാനറാ ബാങ്കും പങ്കാളി

പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്‌സ്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രമന്റ്സ് Thiruvananthapuram, News, Kerala, Bank, Business, NORKA

തിരുവനന്തപുരം: (www.kvartha.com 18.07.2020) പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്‌സ്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രമന്റ്സ് (എന്‍ഡിപിആര്‍ഇഎം) പ്രകാരം വായ്പ നല്‍കുന്നതിന് നോര്‍ക്ക റൂട്ട്സുമായി കാനറാ ബാങ്കും ധാരണപത്രം ഒപ്പുവച്ചു. നിലവില്‍ പദ്ധതിയുമായി സഹകരിക്കുന്ന 17 ധനകാര്യസ്ഥാപനങ്ങളുടെ 5,832 ശാഖകളിലുടെ ഇനി മുതല്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് വായ്പ ലഭിക്കും.

 Thiruvananthapuram, News, Kerala, Bank, Business, NORKA, Canara Bank, Partner, Rehabilitation Project, Canara Bank is partner in the NORKA Rehabilitation Project

കേരള ബാങ്കും ഇക്കഴിഞ്ഞയാഴ്ച പദ്ധതിയില്‍ പങ്കുചേര്‍ന്നിരുന്നു.
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സംരഭകരാകാനുള്ള അവസരമാണ് ഇതിലൂടെ വഴിയൊരുക്കുന്നത്. 30 ലക്ഷം രൂപ വരെ ചെലവുള്ള പദ്ധതികള്‍ക്ക് 15 ശതമാനം വരെ മൂലധന സബ് സിഡിയും (പരമാവധിമൂന്നു ലക്ഷംരൂപ വരെ) കൃത്യമായ തിരിച്ചടവിന് ആദ്യ നാല് വര്‍ഷം മൂന്ന്
ശതമാനം പലിശ സബ്സിഡിയും നോര്‍ക്ക നല്‍കും.

എന്‍ ഡി പി ആര്‍ ഇ എം പദ്ധതിയിലൂടെ 2,01,920 സാമ്പത്തിക വര്‍ഷം 1,043 പേര്‍ക്കായി 53.43 കോടി രൂപ വായ്പ നല്‍കിയിരുന്നു. ഇതില്‍മൂലധന, പലിശ സബ്സിഡിയിനത്തിലും സംരംഭകത്വ പരിശീലനത്തിനുമായി 15കോടി രൂപ നോര്‍ക്ക ചെലവഴിച്ചു.വിശദ വിവരം www.norkaroots.org യിലും ടോള്‍ ഫ്രീ നമ്പരുകളായ 18004253939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

Keywords: Thiruvananthapuram, News, Kerala, Bank, Business, NORKA, Canara Bank, Partner, Rehabilitation Project, Canara Bank is partner in the NORKA Rehabilitation Project