Follow KVARTHA on Google news Follow Us!
ad

ലൈംഗിക തൊഴിലാളികളുടെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീര്‍

ലൈംഗിക തൊഴിലാളികളുടെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് New Delhi, News, Politics, Cricket, Sports, Girl, Protection, Gautham Gambhir, National,
ന്യൂഡെല്‍ഹി: (www.kvartha.com 31.07.2020) ലൈംഗിക തൊഴിലാളികളുടെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീര്‍. ന്യൂഡെല്‍ഹി ഗാസ്റ്റിന്‍ ബാസ്റ്റ്യന്‍ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കു സഹായം നല്‍കുമെന്ന് വ്യാഴാഴ്ചയാണ് ഗംഭീര്‍ പ്രഖ്യാപിച്ചത്. പാംഘ് ('PAANKH' ) എന്നു പേരു നല്‍കിയിരിക്കുന്ന സംരംഭത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെയാണ് ഗംഭീറിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നത്.

സമൂഹത്തിലെ എല്ലാവര്‍ക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ട് എന്ന് പറഞ്ഞ ഗംഭീര്‍ ഈ കുട്ടികള്‍ക്ക് ഞാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണെന്നും സ്വപ്നങ്ങള്‍ ലക്ഷ്യമാക്കി അവര്‍ക്കു ജീവിക്കാം എന്നും അഭിപ്രായപ്പെട്ടു. അവരുടെ ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ ചെലവുകളെല്ലാം ഏറ്റെടുക്കുന്നതായും ഗംഭീര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമായ സ്‌കൂള്‍ ഫീസ്, യൂണിഫോമുകള്‍, ഭക്ഷണം, കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായം തുടങ്ങിയ ചെലവുകളെല്ലാം സംഘടനയുടെ നേതൃത്വത്തില്‍ നടത്തും. കുട്ടികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും.

BJP's Gautam Gambhir Announces Plan To Help Daughters Of immoral  Workers, New Delhi, News, Politics, Cricket, Sports, Girl, Protection, Gautham Gambhir, National.

അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഏറ്റെടുക്കുമെന്നും കുറഞ്ഞത് 25 പേരെയെങ്കിലും സഹായിക്കാനാണു ശ്രമം എന്നും ഗംഭീര്‍ പറഞ്ഞു. അഞ്ചു മുതല്‍ 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കു സ്ഥിരമായി കൗണ്‍സിലിങ് നല്‍കും. അങ്ങനെ അവര്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഗംഭീര്‍ അറിയിച്ചു. ഇത്തരം കുട്ടികളെ സഹായിക്കാന്‍ ആളുകള്‍ മുന്നോട്ടുവരണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റില്‍നിന്നു വിരമിച്ചതിനു ശേഷം ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഗംഭീര്‍ നിലവില്‍ 200 കുട്ടികളെ സംരക്ഷിക്കുന്നുണ്ട്.

ഈസ്റ്റ് ഡെല്‍ഹിയില്‍നിന്നുള്ള ലോക്‌സഭാംഗമാണ് ഗംഭീര്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏപ്രിലില്‍ രണ്ട് വര്‍ഷത്തെ ശമ്പളം ഗംഭീര്‍ പി എം കെയര്‍സ് ഫണ്ടിലേക്കു സംഭാവന നല്‍കിയിരുന്നു. കൂടാതെ ലോക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയിലേക്ക് 1000 പിപിഇ കിറ്റുകളും സംഭാവന നല്‍കി. 2018 ഡിസംബറിലാണ് ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചത്.

Keywords: BJP's Gautam Gambhir Announces Plan To Help Daughters Of immoral  Workers, New Delhi, News, Politics, Cricket, Sports, Girl, Protection, Gautham Gambhir, National.