Follow KVARTHA on Google news Follow Us!
ad

മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തില്‍ വാഹനമോടിക്കുന്നതിനിടയില്‍ വിഷപ്പാമ്പ് കാലില്‍ ചുറ്റി; പിന്നീട് നടന്നത് പൊരിഞ്ഞ പോരാട്ടം; അക്രമാസക്തനായ പാമ്പിനെ നേരിടാന്‍ യുവാവിന്റെ കയ്യില്‍ ഉണ്ടായിരുന്നത് രണ്ടേ രണ്ട് സാധനങ്ങള്‍

മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തില്‍ വാഹനAustralia, News, Video, Police, Snake, hospital, Treatment, Killed, World,
ആസ്‌ട്രേലിയ: (www.kvartha.com 08.07.2020) മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തില്‍ വാഹനമോടിക്കുന്നതിനിടയില്‍ വിഷപ്പാമ്പ് കാലില്‍ ചുറ്റിയാല്‍ എന്തുസംഭവിക്കും. വാഹനമോടിക്കുന്നതിനിടയില്‍ ആക്രമിക്കാനെത്തിയ വിഷപ്പാമ്പുമായി ഉഗ്രന്‍ പോരാട്ടം നടത്തിയ യുവാവ് ഇപ്പോള്‍ ഹീറോ ആയിരിക്കയാണ്.

ക്വീന്‍ഡ്‌ലന്‍ഡിലെ ഡോവ്സണ്‍ ഹൈവേയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ആസ്‌ട്രേലിയന്‍ പൗരനായ ജിമ്മി എന്ന 27കാരനാണ് വാഹനമോടിക്കുന്നതിനിടയില്‍ വിഷപ്പാമ്പുമായി ഏറ്റുമുട്ടിയത്. വാഹനമോടിക്കുന്നതിനിടയില്‍ ബ്രേക്കില്‍ കാലമര്‍ത്തിയപ്പോഴാണ് വിഷപ്പാമ്പ് ജിമ്മിയുടെ കാലില്‍ ചുറ്റിയത്.


കാലില്‍ ചുറ്റി മുകളിലേക്ക് കയറിയ പാമ്പ് സീറ്റിനരികിലേക്ക് തലനീട്ടി. ആക്രമിക്കാനെത്തിയ പാമ്പിനെ സീറ്റ് ബെല്‍റ്റും സമീപത്തിരുന്ന ചെറിയ കത്തിയും ഉപയോഗിച്ചാണ് ജിമ്മി നേരിട്ടത്. പാമ്പ് കടിച്ചെന്നാണ് ജിമ്മി കരുതിയത്. അതുകൊണ്ട് തന്നെ പാമ്പിനെ കൊന്ന് വേഗം തന്നെ ആശുപത്രിയിലെത്താനായിരുന്നു തീരുമാനം. പാമ്പിനെ കൊല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നും ജിമ്മി പൊലീസിനോട് വ്യക്തമാക്കി.

ഓസ്ട്രേലിയയിലെ കടുത്ത വിഷപ്പാമ്പുകളില്‍ ഒന്നായ ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്കാണ് ജിമ്മിനെ ആക്രമിച്ചത്. ഓസ്ട്രേലിയയില്‍ പാമ്പുകടിയേറ്റ് മരിക്കുന്നവരിലേറെയും ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്കിന്റെ കടിയേല്‍ക്കുന്നവരാണ്. സംഭവസ്ഥലത്തെത്തിയ പൊലീസ് പെട്ടെന്നു തന്നെ ജിമ്മിക്ക് മെഡിക്കല്‍ സഹായമെത്തിച്ചു. ജിമ്മിക്ക് പാമ്പ് കടിയേറ്റിട്ടില്ലെന്ന് വിദഗ്ദ്ധ പരിശോധനയില്‍ വ്യക്തമായി. എന്നാല്‍ സംഭവം വല്ലാതെ മനസ്സിനെ ഭയപ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം മണിക്കൂറില്‍ 123 കിലോമീറ്റര്‍ വേഗത്തില്‍ വണ്ടിയോടിച്ചതിന് പൊലീസ് യുവാവിനെ ചോദ്യം ചെയ്തു. ക്വീന്‍ ലാന്‍ഡ് പൊലീസ് ഡിപ്പാര്‍ട്‌മെന്റ് സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവിംഗ് സീറ്റിനടിയില്‍ നിന്നും പാമ്പ് തന്നെ രണ്ടുമൂന്ന് തവണ വാല് കൊണ്ട് അടിച്ചതായി യുവാവ് വീഡിയോയില്‍ പറയുന്നു.

വീഡിയോ കാണാം;

Keywords: Australian fights deadly snake while driving at over 100 kilometres per hour, Australia, News, Video, Police, Snake, Hospital, Treatment, Killed, World.