Follow KVARTHA on Google news Follow Us!
ad

മദ്യവും ബിയറും കഴിച്ച് ബോധംകെട്ട് കിടന്നുറങ്ങിയ മാതാവിന്റെ അടിയില്‍ പെട്ട് പിഞ്ച് കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു; കുറ്റക്കാരിയല്ലെന്ന് കോടതി

മദ്യം കഴിച്ച് കുഞ്ഞിനൊപ്പം കിടന്നുറങ്ങുകയും തുടര്‍ന്ന് കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയും ചെയ്ത കേസില്‍ അമ്മ കുറ്റക്കാരിയല്ലെന്ന് മെരിലാന്‍ഡ് ഹൈക്കോടതി വിധി. News, World, Mother, Baby, Death, Court, High Court, Judge, An infant dies after mother had beer and slept on same bed #ലോകവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ  
ബാള്‍ട്ടിമോര്‍: (www.kvartha.com 31.07.2020) മദ്യം കഴിച്ച് കുഞ്ഞിനൊപ്പം കിടന്നുറങ്ങുകയും തുടര്‍ന്ന് കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയും ചെയ്ത കേസില്‍ അമ്മ കുറ്റക്കാരിയല്ലെന്ന് മെരിലാന്‍ഡ് ഹൈക്കോടതി വിധി. ബാള്‍ട്ടിമോറിലെ മ്യൂരിയല്‍ മോറിസണ്‍ എന്ന യുവതിയെയാണ് കോടതി കുറ്റവിമുക്തയാക്കിയത്. കുഞ്ഞിനൊപ്പം കിടന്നുറങ്ങി പിറ്റേന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ് മ്യൂരിയല്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി എന്ന നിലയില്‍ മ്യൂറിയലെതിരെ കുറ്റം ചുമത്തി ശിക്ഷിക്കുകയായിരുന്നു. 2013 സെപ്റ്റംബറിലാണ് സംഭവം നടന്നത്.

News, World, Mother, Baby, Death, Court, High Court, Judge, An infant dies after mother had beer and slept on same bed

എന്നാല്‍ ഇവരെ കുറ്റവിമുക്തയാക്കുകയും ഇവരുടെ 20 വര്‍ഷത്തെ ശിക്ഷ റദ്ദാക്കുകയും ചെയ്തു മെരിലാന്‍ഡിലെ ഹൈക്കോടതി. കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് തെറ്റാണെന്ന് പറയാനാകില്ലെന്നും മ്യൂരിയലിന്റെ ശ്രദ്ധക്കുറവിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരെ കുറ്റവിമുക്തയാക്കിയത്.

2016ല്‍ നടന്ന വിചാരണയില്‍ താന്‍ 12 ഔണ്‍സ് ബിയറും, 40 ഔണ്‍സ് മദ്യവും കഴിച്ചതായി മ്യൂരിയല്‍ സമ്മതിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ നാലുവയസ്സുണ്ടായിരുന്ന മ്യൂരിയന്റെ മൂത്തകുട്ടി ഉറക്കത്തില്‍ അമ്മ സഹോദരിയുടെ മുകളിലൂടെ ഉരുണ്ടുവെന്നും വിളിച്ചെണീപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗാഢമായ നിദ്രയിലായിരുന്നതിനാല്‍ അമ്മ അറിഞ്ഞില്ലെന്നും മൊഴിനല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് തന്റെ കുടുംബത്തില്‍ പതിവാണെന്നും കുട്ടിയായിരിക്കുമ്പോള്‍ താനും അമ്മയ്‌ക്കൊപ്പം ഒരേ കിടക്കയില്‍ കിടന്നുറങ്ങിയിട്ടുണ്ടെന്നും മ്യൂരിയെല്‍ കോടതിയെ ബോധിപ്പിച്ചു.

അതേസമയം പ്രോസിക്യൂട്ടര്‍മാരുടെ വാദം കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് തെറ്റല്ലെങ്കിലും മദ്യപിച്ചുകൊണ്ട് കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് കുട്ടിയുടെ ജീവന് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും മ്യൂരിയലിന്റെ പ്രവൃത്തി അവരുടെ അശ്രദ്ധയുടെ തെളിവാണെന്നുമായിരുന്നു.

കുഞ്ഞിനെ തനിയെ തൊട്ടിലിലോ മറ്റോ കിടത്തിയുറക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് തെളിവുകളോടെ അവതരിപ്പിച്ചുവെങ്കിലും മ്യൂരിയലിനെതിരെ കുറ്റം ചുമത്തിയാല്‍ വിവിധ സാഹചര്യങ്ങളിലുളള സ്ത്രീകള്‍ക്കിടയില്‍ അത് അസമത്വം സൃഷ്ടിക്കുമെന്ന് ജഡ്ജിമാരില്‍ ഒരാളായ ഷെര്‍ളി എം വാട്‌സ് അഭിപ്രായപ്പെട്ടു.
 
Keywords: News, World, Mother, Baby, Death, Court, High Court, Judge, An infant dies after mother had beer and slept on same bed