» » » » » » » » » » » വിവാഹം ആലോചിച്ച് തട്ടിപ്പിനു ശ്രമിച്ച സംഘത്തില്‍ സ്ത്രീകളും കുട്ടികളും; ഇത് ആരൊക്കെയാണെന്ന് അറിയണം; ഇവര്‍ എന്തും ചെയ്യും എന്നു തോന്നിയതിനാലാണ് ഭീഷണി വിളികള്‍ വരുന്നു എന്നു പറഞ്ഞ് പരാതി നല്‍കിയതെന്നും തട്ടിപ്പിനിരയായ ഷംന ഖാസിം

കൊച്ചി: (www.kvartha.com 01.07.2020) വിവാഹം ആലോചിച്ച് തട്ടിപ്പിനു ശ്രമിച്ച സംഘത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി നടി ഷംന ഖാസിം. തന്നോട് ഫോണില്‍ സംസാരിച്ചവരില്‍ സ്ത്രീകളുണ്ട്, കുട്ടി വന്ന് ഹലോ ഒക്കെ പറഞ്ഞു പോയിട്ടുണ്ട്. എന്നാല്‍ ഇത് ആരൊക്കെയാണെന്ന് അറിയണം. എന്നാലെ തട്ടിപ്പു സംഘത്തിന്റെ പൂര്‍ണമായ വിവരം ലഭ്യമാകൂ. പരാതി നല്‍കിയ ശേഷമാണ് തട്ടിപ്പു നടത്താന്‍ ശ്രമിച്ചത് ഇത്ര വലിയ സംഘമാണെന്നു വ്യക്തമായതെന്നും നടി പറയുന്നു.

തന്നെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടതായി കഴിഞ്ഞ ദിവസം ഐജി വിജയ് സാഖറെ പറഞ്ഞതില്‍ വസ്തുതയുണ്ടാകാം. ഇതു ലക്ഷ്യം വച്ചിട്ടായിരിക്കണം തന്റെ വീടിന്റെയും വാഹനത്തിന്റെയും ഫോട്ടോ വീട്ടില്‍ വന്നവര്‍ പകര്‍ത്തിയത്. തട്ടിപ്പിനെത്തിയ സംഘം വളരെ പ്രൊഫഷനലായി ചെയ്യുന്നവരാണെന്ന വിവരം ലഭിച്ചതിനാലാണ് മമ്മി പരാതി നല്‍കിയതെന്നും ഷംന പറഞ്ഞു.

Actress Shamna Kasim's reaction on blackmailing case, Kochi, Cinema, Actress, Trending, Cheating, Police, Complaint, Kerala

ഇവര്‍ എന്തും ചെയ്യും എന്നു തോന്നിയതിനാലാണ് ഭീഷണി വിളികള്‍ വരുന്നു എന്നു പറഞ്ഞ് പരാതി നല്‍കിയത്. ഇത് തന്റെ സുരക്ഷയ്ക്കു വേണ്ടിയായിരുന്നു. ആര് പരാതി നല്‍കിയാലും അവസാനം മുന്നിലേക്കു വരേണ്ടി വരും എന്നറിയാമായിരുന്നു. ഒരുപാട് കഥാപാത്രങ്ങളുമായി ഞങ്ങളുടെ വീട്ടുകാരെ എല്ലാവരെയും വന്നവര്‍ പറ്റിച്ചു. ഇവര്‍ ഇങ്ങനെ ചെയ്തത് കൃത്യമായി ലക്ഷ്യമിട്ടാണെന്ന് സഹോദരന് സംശയം തോന്നി.

അതിനാലാണ് എന്തായാലും പരാതി നല്‍കണമെന്ന് തീരുമാനിച്ചത്. തന്നോട് സ്വര്‍ണം കടത്തുന്നതിനോ സ്വര്‍ണ തട്ടിപ്പു നടത്തുന്നവരാണെന്നോ ഇവര്‍ പറഞ്ഞിട്ടില്ല. ഇത് രണ്ടും കൂടി പൊലീസ് ബന്ധിപ്പിച്ചത് എങ്ങനെയെന്ന് അറിയില്ല. ഇത് വേറൊരു സംഘമാണ്. കല്യാണാലോചനയുമായാണ് ഇവര്‍ വന്നത്. തന്നോട് പറഞ്ഞ പേരും കാണിച്ച ഫോട്ടോയും എല്ലാം തട്ടിപ്പായിരുന്നു. അന്‍വര്‍ എന്നു പറഞ്ഞ് കാണിച്ചത് മറ്റൊരാളുടെ ഫോട്ടോയായിരുന്നു.

ഏതെങ്കിലും രീതിയില്‍ ട്രാപ് ചെയ്യാന്‍ ഉദ്ദേശിച്ചായിരിക്കും ഇവര്‍ വന്നത് എന്നാണ് കരുതുന്നത്. മേയ് 25നാണ് വിവാഹാലോചനയുമായി വരുന്നത്. സംഘത്തിലെ അന്‍വര്‍ എന്നു പറഞ്ഞ ആളാണ് പണം ചോദിച്ചത്. വിവാഹം ആലോചിച്ച പയ്യന്‍ അയാളുടെ കസിന്‍ മരിച്ചതിനാല്‍ അവിടെ പോയെന്നും എത്താനായില്ലെന്നും അടുത്ത ദിവസം വരാമെന്നുമാണ് പറഞ്ഞത്. തന്റെ കൂടെയുള്ള ഒരാള്‍ വാഹനം വാങ്ങുന്നതിന് വന്നപ്പോള്‍ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ തുക വേണ്ടി വന്നു. അതിനാലാണ് ഒരു ലക്ഷം രൂപ നല്‍കാന്‍ ചോദിച്ചത്.

മരണ വീട്ടില്‍ നില്‍ക്കുകയാണ്, അതിനാല്‍ അവിടെ നിന്ന് മാറാന്‍ പറ്റില്ലെന്നും പറഞ്ഞു. അവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും മറ്റും ഉണ്ടെന്ന് പറഞ്ഞിരുന്നു. കൊച്ചി വരെ വരുന്നു, അമ്മ സുഹറയും വരുന്നുണ്ടെന്നും പെണ്‍കുട്ടിയെ കാണാം എന്നും പറഞ്ഞപ്പോഴാണ് നിരസിക്കാതിരുന്നത്. പെണ്ണും ചെറുക്കനും സംസാരിക്കണം എന്നു പറഞ്ഞപ്പോള്‍ അന്‍വര്‍ എന്നു പറഞ്ഞ് സംസാരിച്ചത് വേറെ ആളായിരുന്നു. മുസ്ലിം രീതിയില്‍ ആയതിനാല്‍ ഖുറാന്‍ വാക്കുകള്‍ ഒക്കെ ഉപയോഗിക്കുന്നുണ്ടായിരുന്നു. വിഡിയോ കോളില്‍ സംസാരിച്ചപ്പോള്‍ ഇതുണ്ടായില്ലെന്നും ഷംന പറഞ്ഞു.

വിശ്വസനീയമായ രീതിയില്‍ സംസാരിച്ചെങ്കിലും പണം ചോദിച്ചപ്പോള്‍ മാത്രമാണ് സംശയം തോന്നിയത്. സ്വാഭാവികമായും ബിസിനസുകാരായതിനാല്‍ ഷംനയെ മാത്രമല്ലല്ലോ കൊച്ചിയില്‍ അറിയുക എന്നും വിചാരിച്ചു. ഒരു പക്ഷെ പ്രായത്തിന്റെ പൊട്ടത്തരത്തില്‍ പറഞ്ഞതായിരിക്കാം എന്നാണ് ആദ്യം ഡാഡി പറഞ്ഞത്. പണം ചോദിച്ചതിന് പിന്നീട് ചെറുക്കന്റെ പിതാവ് വിളിച്ച് സോറിയും പറഞ്ഞു. തന്നോട് സംസാരിച്ച സംഘത്തില്‍ റഫീഖ് എന്ന പേരുള്ള ആരുമില്ല.

ആന്റിയും അങ്കിളും വരുമെന്നല്ലേ പറഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് കൃത്യമായ മറുപടി ഉണ്ടായില്ല. സംസാരിച്ച ആളുകളും വന്ന ആളുകളും തമ്മില്‍ മാച്ചാകുന്നില്ലെന്ന് അതോടെ മനസിലായി. അന്‍വര്‍ എന്നയാള്‍ ഫോണിലൂടെയല്ലാതെ മുന്നിലേയ്ക്ക് വന്നില്ല. ഇവര്‍ പറഞ്ഞ മേല്‍വിലാസത്തില്‍ നോക്കിയപ്പോള്‍ അത് ഫേക്കാണെന്ന് മനസിലായി. ദുബൈയില്‍ സഹോദരന് ജ്വല്ലറി ഉണ്ടെന്നു പറഞ്ഞെങ്കിലും അതിന് അത്ര പ്രാധാന്യമില്ലാത്തതിനാല്‍ അന്വേഷണത്തിന് മുതിര്‍ന്നില്ല.

സംഘത്തിന് സിനിമയുമായി ബന്ധമില്ലെന്നാണ് പറഞ്ഞത്. ടിവിയില്‍ പോലും സിനിമ കാണാറില്ലെന്നും പറഞ്ഞു. തന്റെ നമ്പര്‍ നല്‍കിയത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ്. തന്റെ എന്നല്ല, ഏതൊരു പെണ്‍കുട്ടിയുടെ നമ്പര്‍ കൊടുത്താലും അത് ദുരുപയോഗം ചെയ്യാം എന്നതിനാല്‍ വിളിച്ച് ചോദിക്കേണ്ടതായിരുന്നു. പരാതി നല്‍കിയതിനു പിന്നാലെ സിനിമയില്‍ നിന്ന് വിളിച്ച് പലരും പിന്തുണ നല്‍കി.

ചെയ്ത കാര്യം വളരെ ബോള്‍ഡാണെന്ന് പറഞ്ഞു. എന്നിരുന്നാലും എന്നെ ട്രാപ്പു ചെയ്യുമോ എന്ന പേടിയുണ്ടായിരുന്നു. കിഡ്‌നാപ് ചെയ്യുമോ എന്ന പേടിയൊന്നുമില്ല. ഇവിടെ അതിലും വലിയത് നടന്നിട്ടുള്ളതിനാല്‍ ലക്ഷ്യം അങ്ങനെ ആയിരുന്നിരിക്കാമെന്നാണ് കരുതുന്നതെന്നും ഷംന പറഞ്ഞു.

ടിനി ടോമിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും എന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും ഷംന പറഞ്ഞു. ഷംനയെ ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടന്‍ ടിനി ടോം ഫെയ്‌സ്ബുക് ലൈവില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി പറഞ്ഞു.

അതിനിടെ വരന്റെ മാതാവായും ബന്ധുക്കളായും അഭിനയിച്ച് തട്ടിപ്പിന് കൂട്ടുനിന്ന സ്ത്രീകളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വര്‍ണക്കടത്ത് ആവശ്യവുമായി സംഘം പല താരങ്ങളേയും സമീപിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സ്ഥിരത ഉറപ്പാക്കാന്‍ കൂടുതല്‍ സിനിമാ താരങ്ങളില്‍ നിന്നും വിവരം ശേഖരിക്കും.

അഷ്‌കര്‍ അലി എന്ന പേരിലാണ് പല താരങ്ങളെയും പ്രതിയായ ഹാരിസ് വിളിച്ചിരുന്നതെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. എന്നാല്‍ സ്വര്‍ണക്കടത്തിന് ഇവരെല്ലാം വിസമ്മതിച്ചു. ഇതിനിടെയാണ് കേസിലെ മറ്റൊരു പ്രതിയായ റാഫി ബിസിനസുകാരനെന്ന വ്യാജേന വിവാഹാലോചനയുമായി ഷംന ഖാസിമിന്റെ കുടുംബത്തെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദില്‍ നിന്നെത്തിയ നടി ഷംന ഖാസിം ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ പ്രതികളെ നേരിട്ട് കാണിച്ചുള്ള തിരിച്ചറിയല്‍ പരേഡ് ഉണ്ടാകില്ല. പകരം പ്രതികളുടെ ചിത്രങ്ങള്‍ നടിയ്ക്ക് കൈമാറിയാകും തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കുക. വിവാഹാലോചനയുടെ
കാര്യത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഷംന ഖാസിം വരന്‍ എന്ന് പരിചയപ്പെടുത്തിയ ആളുമായി വാട്‌സാപ്പിലടക്കം സംസാരിച്ചതിന്റെ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Keywords: Actress Shamna Kasim's reaction on blackmailing case, Kochi, Cinema, Actress, Trending, Cheating, Police, Complaint, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal