നെയ് വേലി ലീഗ് നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; 5മരണം, 17 പേര്‍ക്ക് പരിക്ക്, പലരുടേയും നില ഗുരുതരം

ചെന്നൈ: (www.kvartha.com 01.07.2020) തമിഴ് നാട്ടിലെ കടലൂര്‍ ജില്ലയിലുള്ള നെയ് വേലി ലീഗ് നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്.

പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള പവര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. കരാര്‍ ജോലിക്കാരും സ്ഥിരം തൊഴിലാളികളും അടക്കം നിരവധി പേര്‍ അപകടസമയത്ത് പ്ലാന്റില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. പരിക്കേറ്റവരെ എന്‍ എല്‍ സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

5 dead in massive explosion at boiler in Tamil Nadu's Neyveli, at least 17 injured,chennai, News, Burnt, Injured, Hospital, Treatment, Dead, National

സ്ഫോടനത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഓടിയെത്തിയ എന്‍എല്‍സിക്ക് സ്വന്തമായി അഗ്‌നിശമന സംഘങ്ങളുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കടലൂര്‍ ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു. കഴിഞ്ഞ മെയ് മാസം പ്ലാന്റിലെ ബോയ്‌ലര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇവിടെ പ്രവര്‍ത്തനം പുനരാരംഭിച്ച് കുറച്ചുകാലമേ ആയിട്ടുള്ളൂ. ഇതിനിടെയിലാണ് വീണ്ടും പൊട്ടിത്തെറിച്ച് പൊട്ടിത്തെറിയുണ്ടായത്.

Keywords: 5 dead in massive explosion at boiler in Tamil Nadu's Neyveli, at least 17 injured,chennai, News, Burnt, Injured, Hospital, Treatment, Dead, National.
Previous Post Next Post