Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ 25 പേര്‍ക്ക് കൂടി കോവിഡ്; 8 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വന്നവര്‍

സമുഹ വ്യാപന ആശങ്കയുണരുന്ന കണ്ണൂര്‍ ജില്ലയില്‍ പുതുതായി 25 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. Kerala, Kannur, News, COVID-19, corona, cases, Treatment, 25 corona cases confirmed in kannur
കണ്ണൂര്‍: (www.kvartha.com 05.07.2020) സമുഹ വ്യാപന ആശങ്കയുണരുന്ന കണ്ണൂര്‍  ജില്ലയില്‍ പുതുതായി 25 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇവരില്‍ എട്ടുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ബാക്കിയുള്ളവരില്‍ ഏഴുപേര്‍ കണ്ണൂര്‍ ഡി എസ് സി ജീവനക്കാരും രണ്ടുപേര്‍ സി ഐ എസ് എഫുകാരുമാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുപേര്‍  രോഗമുക്തരായി.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 18ന് ദുബൈയില്‍ നിന്നെത്തിയ 35 കാരനായ കണ്ണൂര്‍ സ്വദേശി, 23ന് ഷാര്‍ജയില്‍ നിന്നുള്ള ജി 9699 വിമാനത്തിലെത്തിയ  50കാരനായ ആന്തൂര്‍ സ്വദേശി, 30ന് മസ്‌ക്കറ്റില്‍ നിന്നുള്ള ഐ എക്‌സ് 1714 വിമാനത്തിലെത്തിയ 61കാരിയായ പടിയൂര്‍ സ്വദേശി, ജൂലൈ രണ്ടിന് കുവൈത്തില്‍ നിന്നുള്ള ജി ബി 7227 വിമാനത്തിലെത്തിയ 65കാരനായ പെരളശ്ശേരി സ്വദേശി, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 14ന് ദമാമില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ 32കാരനായ മട്ടന്നൂര്‍ സ്വദേശി, 20ന് സൗദി അറേബ്യയില്‍ നിന്നെത്തിയ 43കാരനായ മാലൂര്‍ സ്വദേശി, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ ഒന്നിന് റിയാദില്‍ നിന്നുള്ള എക്‌സ് വൈ 345 വിമാനത്തിലെത്തിയ 55കാരനായ പാപ്പിനിശ്ശേരി സ്വദേശി, സൗദി അറേബ്യയില്‍ നിന്നെത്തിയ 60കാരിയായ പിണറായി സ്വദേശി  എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 18നെത്തിയ 37കാരനായ കതിരൂര്‍ സ്വദേശി, ജൂണ്‍ 24നെത്തിയ 23കാരിയായ മാലൂര്‍ സ്വദേശി, ജൂണ്‍ 27നെത്തിയ 47കാരനായ ചൊക്ലി സ്വദേശി, ജൂണ്‍ 28നെത്തിയ 50കാരനായ കുന്നോത്ത്പറമ്പ് സ്വദേശി, ജൂലൈ രണ്ടിനെത്തിയ 30കാരനായ പിണറായി സ്വദേശി, ചെന്നൈയില്‍ നിന്ന് ജൂണ്‍ 20ന് എത്തിയ കോട്ടയം മലബാര്‍ സ്വദേശിയായ 33കാരിയും എട്ട് വയസുകാരനും, അന്നേ ദിവസം കോയമ്പത്തൂരില്‍ നിന്നെത്തിയ 56കാരനായ മാലൂര്‍ സ്വദേശി എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവര്‍.

കണ്ണൂര്‍ ഡി ഐ സി സെന്ററിലെ പശ്ചിമബംഗാളില്‍ നിന്നുള്ള മൂന്നുപേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരാള്‍ക്കും വീതവുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. സി ഐ എസ് എഫുകാരില്‍ നിന്ന് രാജസ്ഥാന്‍, മഹാരാഷ്ട്ര സ്വദേശികളായ ഒരാള്‍ വീതവും പുതുതായി രോഗബാധിതരായി. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 585 ആയി. ഇവരില്‍ 328 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.


Keywords: Kerala, Kannur, News, COVID-19, corona, cases, Treatment, 25 corona cases confirmed in kannur