ബസ് അപകടത്തില്‍ 2 പേര്‍ മരിച്ചു, 12 പേര്‍ക്ക് പരിക്ക്

ബസ് അപകടത്തില്‍ 2 പേര്‍ മരിച്ചു, 12 പേര്‍ക്ക് പരിക്ക്

ദുബൈ: (www.kvartha.com 12.07.2020) ദുബൈ ശൈഖ് സായിദ് റോഡിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. 14 സീറ്റുകളുള്ള മിനിബസ്സാണ് അപകടത്തില്‍ പെട്ടത്.

ജബല്‍ അലിയിലേക്കുള്ള റോഡില്‍ അല്‍ മനാറ ബ്രിഡ്ജിന് സമീപമായിരുന്നു അപകടം. ബസ് ഡിവൈഡറില്‍ ഇടിച്ച് തീപിടിക്കുകയും വാഹനം മറിയുകയും ചെയ്തതായി ദുബൈ പൊലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു.

അപകട കാരണം എന്താണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഡിവൈഡറില്‍ ഇടിക്കുന്നതിന് മുമ്പ് ഡ്രൈവര്‍ പെട്ടെന്ന് തിരിക്കാന്‍ ശ്രമിച്ചതാണ് വാഹനം മറിയാനും തീപിടിക്കാനും കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.


Keywords: Gulf, Dubai, News, Death, Injured, Accident, bus, 2 died in bus accident 
ad