Follow KVARTHA on Google news Follow Us!
ad

വൈറസ് വ്യാപനത്തിന്റെ ഏറ്റവും മോശമായഘട്ടം വരാനിരിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

കൊറോണവൈറസ് എന്ന മഹാമാരിയുടെ ഏറ്റവും തീവ്രഘട്ടം വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി News, World, WHO, World Health Organisation, Health, COVID-19, Warning, Worst of pandemic ‘yet to come’, warns WHO #ലോകവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ജനീവ: (www.kvartha.com 30.06.2020) കൊറോണവൈറസ് എന്ന മഹാമാരിയുടെ ഏറ്റവും തീവ്രഘട്ടം വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന.

'ഏറ്റവും തീവ്രമായ ഘട്ടം വരാനിരിക്കുകയാണെന്ന കാര്യം പറയുന്നതില്‍ അതിയായ വിഷമമുണ്ട്. പക്ഷെ നിലവിലെ സാഹചര്യവുമനുസരിച്ച് സ്ഥിതി കൂടുതല്‍ മോശമാകാന്‍ സാധ്യതയുണ്ട്. അപകടകാരിയായ ഈ വൈറസിനെ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്'. ലോകാരോഗ്യസംഘടനയുടെ മേധാവി ടെദ്രോസ് അദനോം ഗബ്രെയോസിസ് പറഞ്ഞു.

News, World, WHO, World Health Organisation, Health, COVID-19, Warning, Worst of pandemic ‘yet to come’, warns WHO

ചില രാജ്യങ്ങളില്‍ സമ്പദ്ഘടനയും സമൂഹവും തുറന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചതോടെ കൊറോണവൈറസ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ടെദ്രോസ് അദനോം സൂചിപ്പിച്ചു. ഒട്ടേറെ ആളുകള്‍ക്ക് രോഗം വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസിനെ നേരിടുന്നതില്‍ ചില രാജ്യങ്ങള്‍ പുരോഗതി പ്രകടിപ്പിച്ചെങ്കിലും ആഗോളതലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയാണെന്ന് ടെദ്രോസ് അദനോം മുന്നറിയിപ്പ് നല്‍കി.

Keywords: News, World, WHO, World Health Organisation, Health, COVID-19, Warning, Worst of pandemic ‘yet to come’, warns WHO