Follow KVARTHA on Google news Follow Us!
ad

ചൈനയടക്കം ഒരു വിദേശ രാജ്യത്തിനും വിവരങ്ങള്‍ കൈമാറുന്നില്ല: ആദ്യ പ്രതികരണമറിയിച്ച് ടിക് ടോക്

ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്തതിനു പിന്നാലെ ആദ്യ പ്രതികരണമറിയിച്ച് ടിക് ടോക് New Delhi, News, National, Technology, Central Government, Application #ദേശീയവാര്‍ത്തകള്‍ #Heloന്യൂസ് #ഇന്നത്തെവാർത്തകൾ #ന്യൂസ്റൂം
ന്യൂഡെല്‍ഹി: (www.kvartha.com 30.06.2020) ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്തതിനു പിന്നാലെ ആദ്യ പ്രതികരണമറിയിച്ച് ടിക് ടോക്. വിവരങ്ങള്‍ ചൈനയടക്കം ഒരു വിദേശരാജ്യത്തിനും കൈമാറുന്നില്ലെന്നാണ് ടിക് ടോകിന്റെ വിശദീകരണം. കേന്ദ്രസര്‍ക്കാരിന് ഉടന്‍ വിശദീകരണം നല്‍കുമെന്നും ടിക് ടോക് അറിയിച്ചു.

പ്ലേ സ്റ്റോര്‍, ആപ്പിളിന്റെ ആപ്‌സ്റ്റോര്‍ എന്നിവയില്‍ നിന്നാണ് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക് നീക്കം ചെയ്തിരിക്കുന്നത്. ടിക് ടോക്കിന് പുറമേ യുസി ബ്രൗസര്‍ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്.

New Delhi, News, National, Technology, Central Government, Application, TikTok, Chinese Govt, Data, China, We don’t share data with Chinese govt, says TikTok

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പിന്റെ വിശദീകരണം. രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാന സംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Keywords: New Delhi, News, National, Technology, Central Government, Application, TikTok, Chinese Govt, Data, China, We don’t share data with Chinese govt, says TikTok