അര്‍ബന്‍ ബാങ്കിന്റെ കരുതല്‍ ധനവും അടിച്ചു കൊണ്ടുപോകാന്‍ കേന്ദ്രം ഒരുങ്ങുന്നു: അപകടം മണത്ത് സിപിഎം


കണ്ണൂര്‍: (www.kvartha.com 26.06.2020) അര്‍ബന്‍ ബാങ്ക് ഏറ്റെടുക്കലെന്ന കേന്ദ്രത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പകച്ച് സഹകരണ രംഗം. അര്‍ബന്‍ ബാങ്കുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാകുന്നതോടെ കേരളത്തില്‍ സിപിഎമ്മിനാണ് കനത്ത നഷ്ടമുണ്ടാവുക. ഈ ബാങ്കുകളുടെ ഭരണം നിയന്ത്രിക്കുന്നത് പ്രാദേശികമായി സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ്. പ്രധാന നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടിട്ടുണ്ടെങ്കിലും താല്‍കാലിക കരാര്‍ നിയമനങ്ങള്‍ ഭരണസമിതി രാഷ്ട്രീയം പരിഗണിച്ച് തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് നല്‍കുകയാണ് പതിവ്. ഇതു കൂടാതെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ സുതാര്യതയും വരുത്തേണ്ടി വരും.

കെവൈസിയും ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്താല്‍ മാത്രമേ ബാങ്കിങ് നടത്താന്‍ കഴിയുകയുള്ളൂ. വായ്പകളിലും നിക്ഷേപങ്ങളിലും പലിശ ഈടാകുന്നത് ആര്‍ബിഐ മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമേ കഴിയുകയുള്ളു. അടിയന്തിര ഘട്ടങ്ങളില്‍ അര്‍ബന്‍ ബാങ്ക് മൂലധനത്തില്‍ നിന്നും വായ്പയെടുക്കാനും റിസര്‍വ് ബാങ്ക് വഴി കേന്ദ്ര സര്‍കാരിന് കഴിയും. അര്‍ബന്‍ ബാങ്കിന് മേല്‍ പിടിമുറുക്കിയ കേന്ദ്ര സര്‍ക്കാര്‍ ഇതിനു ശേഷം കേരളാ ബാങ്കിലും പ്രാഥമിക സഹകരണ സംഘങ്ങളിലും കൈ കടത്തുമോയെന്ന ആശങ്ക ശക്തമാണ്. കേരളത്തിലും ഗുജറാത്തിലുമാണ് രാജ്യത്ത് സഹകരണ ബാങ്കുകള്‍ കൂടുതല്‍ ശക്തമായിട്ടുള്ളത്.

Kannur, News, Kerala, Bank, Reserve Bank, Political party, PSC, Reserve fund, Urban bank, Central Governmnet, Urban bank's reserve fund.

കേരളത്തില്‍ തൊണ്ണൂറ് ശതമാനം സഹകരണ സ്ഥാപനങ്ങളും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്.ഈ സാഹചര്യത്തില്‍ പുതിയ നടപടികളിലൂടെ തങ്ങളുടെ അടിത്തറ തകര്‍ക്കാനാണ് ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന. ആശങ്ക സിപിഎമ്മിനുണ്ട്. അതു കൊണ്ടു തന്നെ മറ്റു കക്ഷികളെയും കൂടി അണിനിരത്തി ഈ തീരുമാനത്തെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതിന്റെ ഭാഗമായി പ്രത്യേക ഓര്‍ഡിനന്‍സിലൂടെ രാജ്യത്തെ 1540 അര്‍ബന്‍ സഹകരണ ബാങ്കുകളുടെ മേല്‍നോട്ടം ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് സിപി എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ബാങ്കുകള്‍ അടക്കമുള്ള സഹകരണമേഖലയുടെ മേല്‍നോട്ടം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. സംസ്ഥാനങ്ങളോട് ആലോചിക്കാതെയാണ് തീരുമാനം. ഫെഡറല്‍ ഘടനയ്ക്കു നേരെയുള്ള ആക്രമണമാണ് ഇത്. ഇത്തരം അതികേന്ദ്രീകരണം ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തിനു വിരുദ്ധമാണ്. ഇത് സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം തകര്‍ക്കും. അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ 8.4 കോടി അക്കൗണ്ട് ഉടമകളുണ്ട്. 4.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവും. ആര്‍ബിഐയുടെ കരുതല്‍ ധനം തട്ടിയെടുത്തപോലെ സഹകരണ ബാങ്കുകളിലെ ഭീമമായ തുകയില്‍ കണ്ണുവച്ചുകൂടിയാണ് തീരുമാനം. പ്രത്യേകിച്ച് ഗ്രാമീണമേഖലയുടെയും കാര്‍ഷികമേഖലയുടെയും നട്ടെല്ലാണ് സഹകരണമേഖല.

സഹകരണ ബാങ്കുകളിലെ നിക്ഷേപം കേന്ദ്രത്തിന് തോന്നുംപടി ഉപയോഗിക്കാമെന്നതിനാല്‍ കടമെടുപ്പിന് കൂടുതല്‍ ശേഷിയുള്ള സമ്പന്നര്‍ക്ക് അനുകൂലമാകും കാര്യങ്ങള്‍. ദരിദ്രര്‍പിന്തള്ളപ്പെടും. കോടിക്കണക്കിനാളുകളുടെ ജീവനോപാധി ഇല്ലാതാകും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 45-ാം വാര്‍ഷികത്തിലാണ്ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നത് ശ്രദ്ധേയമാണെന്നും പിബി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുവാനും സിപിഎം ആലോചിക്കുന്നുണ്ട്.

Keywords: Kannur, News, Kerala, Bank, Reserve Bank, Political party, PSC, Reserve fund, Urban bank, Central Governmnet, Urban bank's reserve fund.
Previous Post Next Post