» » » » » » » » » » » ഉറവിടമറിയാത്ത കോവിഡ് രോഗികള്‍ പെരുകുന്നു; പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

മലപ്പുറം: (www.kvartha.com 29.06.2020) സമൂഹവ്യാപനം സംശയിക്കുന്ന പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ അടുത്ത മാസം ആറു വരെയാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഉറവിടമറിയാത്ത കോവിഡ് രോഗികള്‍ പെരുകുന്ന സാഹചര്യത്തിലാണ് നടപടി. പൊന്നാനി താലൂക്കിലെ 1500 പേര്‍ക്ക് സമൂഹവ്യാപന പഠനം നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. എടപ്പാളില്‍ കോവിഡ് ബാധിതരായ ആരോഗ്യ പ്രവര്‍ത്തകരുമായി ഇരുപതിനായിരത്തോളം പേര്‍ക്കു സമ്പര്‍ക്കമുണ്ടായിരുന്നതായും വിലയിരുത്തലുണ്ട്.

ഇതിന്റെ ഭാഗമായി പൊന്നാനി താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകളും പൊന്നാനി നഗരസഭയും കണ്ടെയ്ന്‍മെന്റ് സോണാക്കാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. നിലവില്‍ നാലു പഞ്ചായത്തുകളും നഗരസഭയിലെ 47 വാര്‍ഡുകളും മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍.

Triple Lockdown In Malappuram  Ponnani Taluk From 5 PM Today, Malappuram, News, Health, Health & Fitness, Lockdown, Patient, Minister, Kerala

എടപ്പാളില്‍ 1500 പേരെ റാന്‍ഡം പരിശോധനക്ക് വിധേയരാക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ പരിശോധിക്കുമെന്നും കൊവിഡ് പരിശോധനക്കായി സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്നും ഇതിനുള്ള അനുമതി സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. തവനൂര്‍, കാലടി, നന്നംമുക്ക്, വെളിയങ്കോട് പഞ്ചായത്തുകളും കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തും.

വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നാണ് സ്രവ പരിശോധന നടത്തുന്നത്. കോവിഡ് ബാധിതരുമായി പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്കമുണ്ടായി 14 ദിവസം പൂര്‍ത്തിയാകാത്ത 500 പേര്‍, ആശാവര്‍ക്കര്‍മാര്‍, കൊവിഡ് വളണ്ടിയര്‍മാര്‍, പൊലീസ്, കച്ചവടക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന 500 പേര്‍, ഇതിന് പുറമെ 60 വയസിന് മുകളില്‍ പ്രായമുള്ള 250 പേര്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ 250 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സ്രവ പരിശോധനയാണ് ചൊവ്വാഴ്ച നടത്തുക. ഇതിനാവശ്യമായ പരിശോധനാ കിറ്റുകള്‍ ജില്ലയിലെത്തിക്കും.

നിലവില്‍ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചിട്ടില്ലങ്കിലും ജില്ലയില്‍ രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ആളുകള്‍ അനാവശ്യമായി പുറത്ത് ഇറങ്ങുന്നതും, കൂട്ടം കൂടന്നതും ഒഴിവാക്കാനും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്, കണ്ടയ്ന്മെന്റ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്ശനമാക്കുകയും ചെയ്തു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 466 ആയി. 224 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.

അതിനിടെ ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തില്‍ രണ്ടു ദിവസം സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ചൊവ്വാഴ്ചയും, ബുധനാഴ്ചയും പഞ്ചായത്ത് അടച്ചിടും. ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ പള്ളിക്കത്തോട് സ്വദേശിനിയുടെ ബന്ധുക്കളായ നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവ്(37), ആറും മൂന്നും വയസുള്ള പെണ്‍കുട്ടികള്‍, ഭര്‍തൃമാതാവ്(67) എന്നിവര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ ഇവരുടെ കുടുംബത്തിലെ രോഗബാധിതരുടെ എണ്ണം ആറായി.

Keywords: Triple Lockdown In Malappuram  Ponnani Taluk From 5 PM Today, Malappuram, News, Health, Health & Fitness, Lockdown, Patient, Minister, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal