ടിക് ടോക്ക്, യുസി ബ്രൗസര്‍ അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 29.06.2020) ടിക് ടോക്ക്, യുസി ബ്രൗസര്‍ അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. അതിര്‍ത്തില്‍ ചൈനയുടെ വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. 'ബോയ്കോട്ട് ചൈന' എന്ന മുദ്രാവാക്യം ഇന്ത്യയിലോട്ടാകെ പരക്കുകയും ചൈനിസ് ഉത്പന്നങ്ങള്‍ ജനങ്ങള്‍ തെരുവില്‍ കത്തിക്കുക പോലും ചെയ്തിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സംഘര്‍ഷം അയ വില്ലാതെ തുടരവെയാണ് കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്.

നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകള്‍

ടിക് ടോക്, ഷെയര്‍ ഇറ്റ്, ക്വായ്. യുസി ബ്രൗസര്‍, ബയ്ഡു മാപ്, ഷെന്‍, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവര്‍, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസര്‍, വൈറസ് ക്ലീനര്‍, എപിയുഎസ് ബ്രൗസര്‍, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്‌ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയില്‍, വെയ്‌ബോ, എക്‌സെന്‍ഡര്‍, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെല്‍ഫി സിറ്റി, മെയില്‍ മാസ്റ്റര്‍, പാരലല്‍ സ്‌പെയ്‌സ്, എംഐ വിഡിയോ കോള്‍ ഷാവോമി, വിസിങ്ക്, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോര്‍ഡര്‍, വോള്‍ട്ട്‌ഹൈഡ്, കേഷെ ക്ലീനര്‍, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനര്‍, ഡിയു ബ്രൗസര്‍, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്‌സ്, ക്യാം സ്‌കാനര്‍, ക്ലീന്‍ മാസ്റ്റര്‍ ചീറ്റ മൊബൈല്‍, വണ്ടര്‍ ക്യാമറ, ഫോട്ടോ വണ്ടര്‍, ക്യുക്യു പ്ലേയര്‍, വി മീറ്റ്, സ്വീറ്റ് സെല്‍ഫി, ബയ്ഡു ട്രാന്‍സ്ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റര്‍നാഷനല്‍, ക്യുക്യു സെക്യൂരിറ്റി സെന്റര്‍, ക്യുക്യു ലോഞ്ചര്‍, യു വിഡിയോ, വി ഫ്‌ലൈ സ്റ്റാറ്റസ് വിഡിയോ, മൊബൈല്‍ ലെജണ്ട്‌സ്, ഡിയു പ്രൈവസി.

Keywords: National, News, China, India, Boarder, Application, Ban, Boycotts, Mobile, Mobile Phone, Central Government, Online, Social Network, TikTok UC browser among 59 apps with Chinese links blocked by government.
Previous Post Next Post