16 കാരിയായ പ്രമുഖ ടിക് ടോക് താരം സിയ കക്കാര്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: (www.kvartha.com 25/06/2020) 16 കാരിയായ പ്രമുഖ ടിക് ടോക് താരവും നര്‍ത്തകിയുമായ സിയ കക്കാര്‍ മരിച്ച നിലയില്‍. വ്യഴാഴ്ച രാവിലെ ഡല്‍ഹിയിലെ അവരുടെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടത്. ഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് സിയാ കക്കാറിന്റെ വീട്. താരത്തിന്റെ മാനേജറായ അര്‍ജുന്‍ സരിനാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ തിളങ്ങി നിന്നിരുന്ന വ്യക്തിയാണ് സിയാ കക്കാര്‍. ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ് ചാറ്റ്, യൂട്യൂബ് തുടങ്ങി വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രീത് വിഹാറിന് നിരവധി ആരാധകരാണ് ഉളളത്. സിയ കക്കാറിന്റെ നൃത്ത വീഡിയോകളാണ് പ്രധാനമായും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. മനേജറായ അര്‍ജുന്റെ കമ്പനിയായ ഫെയിം എക്‌സ്‌പേര്‍ട്ട് ആണ് സിയ കക്കാറിനെ പ്രൊമോട്ട് ചെയ്യുന്നത്. തന്റെ കമ്പനി സഹകരിക്കുന്ന കലാകാരന്‍മാരില്‍ ഏറ്റവും കഴിവുള്ള വ്യക്തിയായിരുന്നു സിയ കക്കാര്‍ എന്ന് അര്‍ജുന്‍ പ്രതികരിച്ചു.


Keywords: India, Death, News, Star, viral, New Delhi, Online, Tik tok star siya kakkar found dead
Previous Post Next Post