സ്വകാര്യ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് റോഡിലിറങ്ങിയ കളക്ടറെ നിയമം പഠിപ്പിച്ച് എസ് ഐ; സംഭവം ഇങ്ങനെ

മുംബൈ: (www.kvartha.com 30.06.2020) സ്വകാര്യ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് റോഡിലിറങ്ങിയ കളക്ടറെ നിയമം പഠിപ്പിച്ച് എസ് ഐ. മഹാരാഷ്ട്രയിലെ ഇന്ദിര ചൗക്കിലാണ് സംഭവം. ഇവിടെ കോവിഡ് ഡ്യൂട്ടിയിലായിരുന്നു എസ് ഐ സായ്‌നാഥ് അന്‍മോദ്. ഈ സമയം അതുവഴിവന്ന, ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച സ്വകാര്യ വാഹനം എസ് ഐയുടെ ശ്രദ്ധയില്‍ പെടുകയും വണ്ടിയെ കൈകാണിച്ച് നിര്‍ത്തുകയുമായിരുന്നു.

സ്വകാര്യവാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇയാള്‍ കാറിലുണ്ടായിരുന്ന ആളോട് പറഞ്ഞു. ഷോട്‌സും ടി ഷര്‍ട്ടും ധരിച്ചെത്തിയ ഹിങ്കോലി ഡെപ്യൂട്ടി കളക്ടര്‍ ചന്ദ്രകാന്ത് സൂര്യവംശിയായിരുന്നു കാര്‍ ഡ്രൈവര്‍. കുപികനായ കളക്ടര്‍ കാറില്‍ നിന്ന് ഇറങ്ങുകയും എസ് ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതോടെ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്.

ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ തന്നെ അപമാനിച്ചതിനും നിയമം ലംഘിച്ചതിനും ഡെപ്യൂട്ടി കളക്ടര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അന്‍മോദ് പരാതി നല്‍കിയിട്ടുണ്ട്. മാത്രമല്ല സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം വരുന്ന പോലീസുകാര്‍ എസ് ഐക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Keywords: National, News, Police, Vehicles, Car, Maharashtra, Mumbai, Road, SI, Officer, Complaint, Supporters, Deputy Collector, Police inspector stops collector's car for illegal beacon light.

Previous Post Next Post