Follow KVARTHA on Google news Follow Us!
ad

തളര്‍വാതം വന്ന് ഏഴു വര്‍ഷം കിടപ്പിലായതിനു ശേഷം മരണമടഞ്ഞ വയോധികയുടെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ മഹിളാ അസോസിയേഷന്‍ നേതാവിനെതിരെ പൊലീസ് കേസെടുത്തു

തളര്‍വാതം വന്ന് ഏഴു വര്‍ഷം കിടപ്പിലായതിനു ശേഷം മരണമടഞ്ഞNews, Local-News, Cheating, Police, Case, CPM, Congress, BJP, Protest, Kerala,
ഇരിട്ടി: (www.kvartha.com 30.06.2020) തളര്‍വാതം വന്ന് ഏഴു വര്‍ഷം കിടപ്പിലായതിനു ശേഷം മരണമടഞ്ഞ വയോധികയുടെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ഇരിട്ടി റൂറല്‍ ബാങ്ക് ഡെയ്‌ലി കലക്ഷന്‍ ഏജന്റുമായ സ്വപ്ന അശോകനെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു. കഴിഞ്ഞ മാര്‍ച്ചില്‍ മരണമടഞ്ഞ അളപ്ര സ്വദേശി കൗസുവിന്റെ പെന്‍ഷന്‍ തട്ടിയെടുത്തുവെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

സി പി എം പ്രാദേശിക നേതാവായ സ്വപ്നക്കെതിരെയാണ് പരാതി. പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ഒപ്പം ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സ്വപ്ന. മന്ത്രി കെ കെ ഷൈലജയുടെ മാതൃ സഹോദരിയുടെ മകളുമാണ് സ്വപ്ന. മാര്‍ച്ച് ഒന്‍പതിനാണ് സി പി എം ഭരിക്കുന്ന പായം പഞ്ചായത്തില്‍ മരിച്ച വ്യക്തിയുടെ പേരില്‍ തട്ടിപ്പ് നടന്നത്.

Police file case against Mahila Association leader for defamation, News, Local-News, Cheating, Police, Case, CPM, Congress, BJP, Protest, Kerala

മാര്‍ച്ച് ഒന്‍പതിന് മരിച്ച കൗസുവിന്റെ പേരില്‍ സ്വപ്ന പെന്‍ഷന്‍ ഒപ്പിട്ടു വാങ്ങിയെന്നായിരുന്നു പരാതി. സി പി എം തന്നെ സംഭവത്തില്‍ അന്വേഷണം നടത്തുകയും കലക്ഷന്‍ ഏജന്റ് സ്ഥാനത്ത് നിന്നും സ്വപ്നയെ മാറ്റുകയും ചെയ്തിരുന്നു.രണ്ടു ദിവസം മുമ്പ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല.

Police file case against Mahila Association leader for defamation, News, Local-News, Cheating, Police, Case, CPM, Congress, BJP, Protest, Keral

 ഇതേ തുടര്‍ന്ന് കോണ്‍ഗ്രസും ബി ജെ പിയും വന്‍ പ്രതിഷേധവുമായി മുന്നോട്ടുവന്നു. ഈ സാഹചര്യത്തിലാണ് ഇരിട്ടി പൊലീസ് സ്വപ്നക്കെതിരെ കേസെടുത്തിരിക്കുന്നത്. വഞ്ചനാകുറ്റം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സ്വപ്നക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Keywords: Police file case against Mahila Association leader for defamation, News, Local-News, Cheating, Police, Case, CPM, Congress, BJP, Protest, Kerala.