» » » » » » » » കേരള ക്ഷേത്രങ്ങളിലെ മൃഗബലി നിരോധനത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി; ദൈവത്തെ പ്രീതിപ്പെടുത്താന്‍ മൃഗബലി നടത്തുന്നത് ഒഴിച്ചുകൂടാനാവാത്ത ആചാരമാണെന്നും അനുമതി നല്‍കണമെന്നും ആവശ്യം

ന്യൂഡെല്‍ഹി: (www.kvartha.com 26.06.2020) കേരള ക്ഷേത്രങ്ങളിലെ മൃഗബലി നിരോധനത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. 'ശക്തി' ആരാധനാരീതി പിന്തുടരുന്നവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങള്‍ പിന്തുടരുന്ന ശക്തി ആരാധനാക്രമത്തിലെ 'പ്രമാണ' പ്രകാരം ദൈവത്തെ പ്രീതിപ്പെടുത്താന്‍ മൃഗബലി നടത്തുന്നത് ഒഴിച്ചുകൂടാനാവാത്ത ആചാരമാണെന്നും അനുമതി നല്‍കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.

1968ലെ സംസ്ഥാന മൃഗബലി നിരോധന നിയമപ്രകാരം കേരളത്തില്‍ ക്ഷേത്രങ്ങളിലോ പരിസരത്തോ ആരാധനയുടെ ഭാഗമായി മൃഗങ്ങളെയോ പക്ഷികളെയോ ബലി അര്‍പ്പിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. മൃഗബലി നടത്തിയാല്‍ ഈ നിയമപ്രകാരം മൂന്നു മാസം തടവുശിക്ഷയും 300 രൂപ വരെ പിഴയുമാണ് ശിക്ഷ.

Petition in Supreme Court challenges Kerala ban on animal sacrifice in temples, New Delhi, News, Supreme Court of India, Religion, Temple, National

ഈ നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. നിയമത്തിന്റെ ഭരണഘടനാ സാധുത കോടതി ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഈ നിയമം ഭരണഘടനയിലെ 14 ാം വകുപ്പ് പ്രകാരമുള്ള തുല്യതയും 25, 26 വകുപ്പുകള്‍ പ്രകാരം മത ആരാധനയ്ക്കുള്ള സ്വാതന്ത്ര്യവും ഹനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ത്രിപുരയില്‍നിന്നുള്ള സമാനമായ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

1968 ലെ നിയമം മറ്റു മതവിഭാഗങ്ങള്‍ നടത്തുന്ന സമാനമായ ആരാധനാരീതികള്‍ നിരോധിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുകയാണ് ലക്ഷ്യമെങ്കില്‍ ആരാധനയ്ക്കു വേണ്ടിയുള്ള മൃഗബലി മാത്രമാണ് നിയമം തടയുന്നത്. എന്നാല്‍ മറ്റ് ഉപയോഗങ്ങള്‍ക്കായി മൃഗങ്ങളെയും പക്ഷികളെയും കൊല്ലുന്നത് നിയമം തടയുന്നില്ലെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ കേന്ദ്രസര്‍ക്കാര്‍ 1960-ല്‍ നടപ്പാക്കിയ നിയമത്തില്‍ രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളില്‍ ആരാധനയ്ക്കായി നടത്തുന്ന മൃഗബലി ഒഴിവാക്കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതിനു കടകവിരുദ്ധമായ നിയമമാണ് കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

Keywords: Petition in Supreme Court challenges Kerala ban on animal sacrifice in temples, New Delhi, News, Supreme Court of India, Religion, Temple, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal