ഭക്ഷണം നല്‍കിയാല്‍ ചിരിച്ചുകൊണ്ട് ഒരൊറ്റ മറുപടി; സോഷ്യല്‍ മീഡിയയില്‍ താരമായി കൊച്ചു മിടുക്കന്‍; വീഡിയോ


മുംബൈ: (www.kvartha.com 23.06.2020) കൊച്ചു കുഞ്ഞുങ്ങളുടെ കുസൃതിയും കളിചിരിയും കൊഞ്ചലും കുഞ്ഞു സംസാരവുമെല്ലാം ആസ്വദിക്കാത്ത ആളുകള്‍ ഉണ്ടാവില്ല. ഏത് വിഷമത്തിലും എപ്പോഴും നമുക്ക് സന്തോഷം നല്കുന്നതാണ് ഇത്തരം കാര്യങ്ങള്‍. ഇപ്പോള്‍ അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്‍സ്റ്റഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗ്രേ ആന്‍ഡ് മമ്മാ എന്ന ഇന്‍സ്റ്റ ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

 News, National, instagram, Social Network, Video, Baby, Food, Entertainment, Only one answer with laughing when given food

ഏതുതരം ഭക്ഷണം നല്‍കിയാലും ചിരിച്ചുകൊണ്ട് ഒരൊറ്റ മറുപടിയാണ്. ഹൃദയം അലിഞ്ഞുപോകും ഈ മറുപടിയില്‍. ഷേക്കോ, കേക്കോ, കുക്കീസോ അങ്ങനെ എന്തുമാകട്ടെ സാധനം കയ്യില്‍ കിട്ടിയാല്‍ ഉടനെ വരും 'താങ്ക്യൂ മമ്മാ' എന്ന് പറയും. അവന്റെ നിഷ്‌കളങ്കമായ മറുപടി സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

Keywords: News, National, instagram, Social Network, Video, Baby, Food, Entertainment, Only one answer with laughing when given food
Previous Post Next Post