Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു; സ്രവം പരിശോധനയ്ക്കയച്ചു; മരണം മുംബൈയില്‍ നിന്നുമെത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചുKannur, Dead, hospital, Treatment, Health & Fitness, Health, Dead Body, Kerala,
കണ്ണൂര്‍: (www.kvartha.com 12.06.2020) കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. ഇരിക്കൂര്‍ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സന്‍ കുട്ടിയാണ് മരിച്ചത്. 72 വയസായിരുന്നു. മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. 9-ാം തീയതി ട്രെയിനിലാണ് ഇയാള്‍ തിരിച്ചെത്തിയത്.

പനിയും വയറിളക്കവും വന്നതോടെ ബുധനാഴ്ച അഞ്ചരക്കണ്ടിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉസ്സന്‍ കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. കോവിഡ് ബാധയുണ്ടോ എന്ന് അറിയുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിയാണ് മരണം സംഭവിച്ചത്. പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ ഇദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടില്ല.

Man in isolation dies in Kannur; Samples sent for covid testing, Kannur, Dead, Hospital, Treatment, Health & Fitness, Health, Dead Body, Kerala

കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ 21,728 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21,544 പേര്‍ വീട്ടിലാണ് നിരീക്ഷണത്തിലുള്ളത്. 284 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 123 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഒരു കോഴിക്കോട് സ്വദേശിയും, എട്ട് കാസര്‍കോട് സ്വദേശികളും, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് ഓരോ പേര്‍ വീതവും കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

Keywords: Man in isolation dies in Kannur; Samples sent for covid testing, Kannur, Dead, Hospital, Treatment, Health & Fitness, Health, Dead Body, Kerala.