Follow KVARTHA on Google news Follow Us!
ad

ഓണ്‍ലൈന്‍ സൈറ്റുകളില്‍ മലയാളി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വില്‍പനയ്ക്ക്? വെളിപ്പെടുത്തലുമായി പോലീസ്

ഓണ്‍ലൈന്‍ സൈറ്റുകളില്‍ മലയാളി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വില്‍പന നടത്തുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പോലീസ് സൈബര്‍ Kerala, News, Police, Cyber Crime, department, Interpol, Internet, Photo, Social Network, Website, Minor girls, Raid, Kerala police cyber dome operation p hunt finds out sale of illegal photos through dark web. #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 30.06.2020) ഓണ്‍ലൈന്‍ സൈറ്റുകളില്‍ മലയാളി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വില്‍പന നടത്തുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പോലീസ് സൈബര്‍ ഡോം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടിലൂടെയാണ് ഇക്കാര്യം വെളിച്ചത്ത് വന്നത്. ആറിനും പതിനഞ്ചിനും ഇടയിലുള്ള പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ഡാര്‍ക് നെറ്റിലടക്കം പ്രചരിക്കുന്നുള്ളത്.


ചിത്രങ്ങള്‍ എടുത്ത ശേഷം ഈ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടാകാം എന്ന് പോലീസ് സംശയിക്കുന്നു. അതിനാല്‍ ഇവരെ കണ്ടെത്താനും വേണ്ട നടപടികള്‍ സ്വീകരിക്കാനും പോലീസ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ദൃശ്യങ്ങളുടെ വില്‍പന നടത്തുന്നവരെയും വാങ്ങുന്നവരെയും കണ്ടെത്താന്‍ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായം ലഭിക്കുമെന്ന് എഡിജിപി മനോജ് അറിയിച്ചു.

Keywords: Kerala, News, Police, Cyber Crime, department, Interpol, Internet, Photo, Social Network, Website, Minor girls, Raid, Kerala police cyber dome operation p hunt finds out sale of illegal photos through dark web.