യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതി; ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ എം മാണിയെയാണ് ഈ നടപടിയിലൂടെ യു ഡി എഫ് പുറത്താക്കിയതെന്നും ജോസ് കെ മാണി

കോട്ടയം: (www.kvartha.com 29.06.2020) മുന്നണിയില്‍നിന്ന് പുറത്താക്കിയ യു ഡി എഫ് തീരുമാനം രാഷ്ട്രീയ അനീതിയാണെന്ന് ജോസ് കെ മാണി. ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ എം മാണിയെയാണ് ഈ നടപടിയിലൂടെ യു ഡി എഫ്. പുറത്താക്കിയത്. കഴിഞ്ഞ 38 വര്‍ഷം പ്രതിസന്ധി കാലഘട്ടത്തില്‍ മുന്നണിയെ സംരക്ഷിച്ച കെ എം മാണിയുടെ രാഷ്ട്രീയത്തെയാണ് യു ഡി എഫ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ മാണി വ്യക്തമാക്കി.

Jose K Mani press meet, Kottayam, News, Politics, Kerala Congress (m), Jose K Mani, Press meet, Media, Kerala.

യു ഡി എഫ് തീരുമാനം വന്നതിന് പിന്നാലെ കോട്ടയത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ജോസ് കെ മാണി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവക്കാത്ത നിസാരമായ കാരണത്തിനാണ് യുഡിഎഫ് ജോസ് വിഭാഗത്തെ പുറത്താക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാന്‍ ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് ആ ധാരണയില്‍ രാജിവക്കണമെന്നാണ് യുഡിഎഫ് പറയുന്നതെന്നും ജോസ് കെ മാണി ആവര്‍ത്തിച്ചു.

Keywords: Jose K Mani press meet, Kottayam, News, Politics, Kerala Congress (m), Jose K Mani, Press meet, Media, Kerala.
Previous Post Next Post