Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് പുതുതായി 18,522 പേര്‍ക്ക് കൂടി കോവിഡ്, ആകെ രോഗബാധിതരുടെ എണ്ണം 5.66 ലക്ഷമായി

രാജ്യത്ത് പുതുതായി 18,522 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5.66 ലക്ഷമായി ഉയര്‍ന്നു. 418 പേരാണ് 24 മണിക്കൂരിനിടെ മരിച്ചത് India, National, News, Death, cases, corona, COVID-19, New Delhi, Tamilnadu, Maharashtra, India's COVID-19 tally jumps to 5.6 lakh with over 18,000 fresh cases
ന്യൂഡല്‍ഹി: (www.kvartha.com 30/06/2020) രാജ്യത്ത് പുതുതായി 18,522 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5.66 ലക്ഷമായി ഉയര്‍ന്നു. 418 പേരാണ് 24 മണിക്കൂരിനിടെ മരിച്ചത്. 6,893 പേരാണ് ഇതിനകം രാജ്യത്ത് മരണമടഞ്ഞത്. 2,15,125 പേരാണ് രോഗംബാധിച്ച് നിലവില്‍ ചികില്‍സയിലുള്ളത്. 3,34,822 പേര്‍ക്ക് രോഗം ഭേദമായി. 59 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 2.10 ലക്ഷം സാംപിളുകളാണ് തിങ്കളാഴ്ച മാത്രം പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇതുവരെ 86.08 ലക്ഷം സാംപിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങള്‍ തിങ്കളാഴ്ച ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയിരുന്നു. തുടര്‍ച്ചയായ നാലാംദിവസവും മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 5,000 കടന്നിരുന്നു.ഇതോടെ ആകെ രോഗബാധിതര്‍ 1.69 ലക്ഷമായി. 7,610 പേരാണ് ഇതുവരെ മരിച്ചത്. തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച മാത്രം 3,949 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 86,224 ആയി.



Keywords: India, National, News, Death, cases, corona, COVID-19, New Delhi, Tamilnadu, Maharashtra, India's COVID-19 tally jumps to 5.6 lakh with over 18,000 fresh cases