Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് 19,459 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു, രോഗ ബാധിതരുടെ എണ്ണം 5.49 ലക്ഷമായി, മരണം 16,475

ന്യൂഡല്‍ഹി: (www.kvartha.com 29/06/2020) രാജ്യത്ത് 24 മണിക്കൂറിനിടെ 19,459 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 5,48,318 ആയി ഉയര്‍ന്നു. 380 പേര്‍ 24 മണിക്കൂറിനിടെ മാത്രം കോവിഡ് ബാധിച്ച് മരിച്ചു. 16,475 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 2,10,120 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 3,21,722 പേര്‍ രോഗമുക്തി നേടി.

കോവിഡ് വ്യാപനം ഏറെ രൂക്ഷമായിരിക്കുന്നത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നി സംസ്ഥാനങ്ങളിലാണ്. ഇതുവരെ മഹാരാഷ്ട്രയില്‍ 1,64,626 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 7,429 പേര്‍ മരിച്ചു. 86,575 പേരാണ് ഇതുവരെ രോഗമുക്തരായത്. 24 മണിക്കൂറിനിടെ 5,493പേര്‍ക്കാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 156 മരണവും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 1,02,49,377 ആയി. 24 മണിക്കൂറിനിടെ 1.60 ലക്ഷത്തോളം പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 3000ല്‍ അധികം പേര്‍ മരിച്ചു.ആകെ 5,04,410 പേര്‍ രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചു. 55,53,495 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,185,953 പേരാണ് ചികില്‍സയിലുള്ളത്


Keywords: India, National, News, COVID-19, corona, Death, cases, Patient, India records over 19,000 fresh COVID-19 cases in 24 hours; tally jumps to 5.4 lakh, toll climbs to 16,475