Follow KVARTHA on Google news Follow Us!
ad

പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കണ്ണൂര്‍ വിമാനതാവളത്തില്‍ 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

20 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കണ്ണൂര്‍ വിമാനതാവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ കണ്ണൂര്‍ News, Kerala, Kannur, Mattannur, Kannur Airport, Gold, Smuggling, Flight, Travel, Gold worth Rs 20 lakh seized from passenger in chartered flight

മട്ടന്നൂര്‍: (www.kvartha.com 22.06.2020) 20 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കണ്ണൂര്‍ വിമാനതാവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍നിന്നാണ് വന്‍ ശേഖരം പിടിച്ചെടുത്തത്. മലപ്പുറം മണക്കാട് സ്വദേശി ഉസ്മാന്‍ പൊടിയ(40)യില്‍നിന്നാണ് 432 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചത്.

News, Kerala, Kannur, Mattannur, Kannur Airport, Gold, Smuggling, Flight, Travel, Gold worth Rs 20 lakh seized from passenger in chartered flight

പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ശനിയാഴ്ച രാത്രി 7.45-ന് ദുബൈയില്‍നിന്ന് ഫ്‌ലൈ ദുബൈ വിമാനത്തിലാണ് ഉസ്മാന്‍ എത്തിയത്. ഇയാളുടെ പേരില്‍ കസ്റ്റംസ് കേസെടുത്തു.

കോവിഡ് യാത്രക്കിടയില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സര്‍വീസ് തുടങ്ങിയശേഷം ഇതാദ്യമായാണ് സ്വര്‍ണം പിടിക്കുന്നത്. കസ്റ്റംസ് അസി. കമ്മിഷണര്‍ ഇവികാസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍, സന്ദീപ്, ഇന്‍സ്‌പെക്ടര്‍മാരായ എന്‍ അശോക്കുമാര്‍, യദുകൃഷ്ണന്‍, കെ വി രാജു എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: News, Kerala, Kannur, Mattannur, Kannur Airport, Gold, Smuggling, Flight, Travel, Gold worth Rs 20 lakh seized from passenger in chartered flight