Follow KVARTHA on Google news Follow Us!
ad

അധ്യാപികമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ ദുരുപയോഗം ചെയ്തതായി പരാതി

ഓണ്‍ലൈന്‍ ക്ലാസിനിടെ വിദ്യാര്‍ഥികള്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് പൊലീസില്‍ പരാതി News, National, India, Goa, school, Online, Study class, Students, Teachers, Parents, Police, Case, Crime, Goa school filed complaint against students for circulating morphed images of teachers #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ 
പനാജി: (www.kvartha.com 28.06.2020) ഓണ്‍ലൈന്‍ ക്ലാസിനിടെ വിദ്യാര്‍ഥികള്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് പൊലീസില്‍ പരാതി നല്‍കി. ഗോവ പനാജിയിലെ ഒരു പ്രമുഖ സ്‌കൂളിലെ അധ്യാപികമാരെയാണ് വിദ്യാര്‍ഥികള്‍ അപകീര്‍ത്തിപ്പെടുത്തിയത്. ഓണ്‍ലൈന്‍ ക്ലാസിനിടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത ശേഷം ഇവ മോര്‍ഫ് ചെയ്ത് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.

News, National, India, Goa, school, Online, Study class, Students, Teachers, Parents, Police, Case, Crime, Goa school filed complaint against students for circulating morphed images of teachers

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌കൂള്‍ അധികൃതര്‍ തന്നെ എല്ലാ കുട്ടികളുടെയും മാതാപിതാക്കളെ വിവരം അറിയിച്ചിരുന്നു. മാത്രമല്ല, ഈ സംഭവത്തിന് ശേഷം മാതാപിതാക്കള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കൃത്യമായി നിരീക്ഷിക്കണമെന്നും നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ ക്ലാസിനിടെയും അല്ലാതെയും കുട്ടികള്‍ ഇന്റര്‍നെറ്റില്‍ ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സംഭവത്തില്‍ ഐടി ആക്ട് പ്രകാരം കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. നേരത്തെ കൊല്‍ക്കത്തയിലെ ഒരു സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല ചിത്രങ്ങളും കമന്റുകളും പ്രത്യക്ഷപ്പെട്ടതും വാര്‍ത്തയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാരെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Keywords: News, National, India, Goa, school, Online, Study class, Students, Teachers, Parents, Police, Case, Crime, Goa school filed complaint against students for circulating morphed images of teachers