Follow KVARTHA on Google news Follow Us!
ad

ഭീമന്‍ നായയുടെ ആക്രമണത്തില്‍ നിന്ന് അമ്മയെ രക്ഷിച്ചത് ആറ് വയസ്സുകാരന്റെ ബുദ്ധി; യുവതിയുടെ ഒരു കൈ നായ തിന്നു

ഭീമന്‍ നായയുടെ ആക്രമണത്തില്‍ നിന്ന് അമ്മയെ രക്ഷിച്ചത് ആറ് വയസ്സുകാരന്റെ ബുദ്ധി. മോസ്‌കോയ്ക്ക World, News, Mosco, Dog, attack, Woman, Hands, Injured, Son, hospital, Doctor, House, Case, Police, Giant dog tries to eat mother alive quick thinking by six year old son saves her. #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
മോസ്‌ക്കോ: (www.kvartha.com 30.06.2020) ഭീമന്‍ നായയുടെ ആക്രമണത്തില്‍ നിന്ന് അമ്മയെ രക്ഷിച്ചത് ആറ് വയസ്സുകാരന്റെ ബുദ്ധി. മോസ്‌കോയ്ക്കടുത്തുള്ള ഇവാന്‍കോവയിലാണ് സംഭവം. റിട്ട. സര്‍ക്കാരുദ്യോഗസ്ഥന്റെ വളര്‍ത്തുപട്ടിയാണ് ഓള്‍ഗയെന്ന സ്ത്രീയെ ആക്രമിച്ചത്. ഓള്‍ഗയും മകനും വീട്ടിലേക്ക് പോകവെ നായ ഓള്‍ഗയുടെ മേല്‍ ചാടി ആക്രമിക്കുകയായിരുന്നു. അമ്മയുടെ കൈ നായ കടിച്ചു പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടയുടന്‍ മകന്‍ മാറ്റ്വി സൈക്കിളെടുത്ത് എല്ലാവരോടും 'എന്റെ അമ്മയെ രക്ഷിക്കൂ... ആ നായ ഇപ്പോള്‍ എന്റമ്മയെ കടിച്ചു കൊല്ലും... ഒന്ന് രക്ഷിക്കൂ വേഗം' എന്ന് ആവശ്യപ്പെടുകയായിരുന്നു. 


നാട്ടുകാരെത്തി നായയെ പേടിപ്പിച്ച് ഓടിച്ച ശേഷം ഓള്‍ഗയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ നായയുടെ ആക്രമണത്തില്‍ അവരുടെ ഒരു കൈ നായ പൂര്‍ണ്ണമായും തിന്നു കളഞ്ഞതിനാല്‍ ആ കൈ ആംപ്യൂട്ട് ചെയ്യേണ്ടി വന്നു.

ഈ നായ ഇതിന് മുമ്പും ഒരുപാട് പേരെ ആക്രമിച്ചിരുന്നു. പരാതിയുമായി ഉടമയുടെ അടുത്ത് ചെല്ലുമ്പോഴെല്ലാം ആയാള്‍ പരാതിക്കാരെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്നും പോലീസില്‍ പരാതി നല്‍കിയിട്ടും അവര്‍ നടപടി ഒന്നും എടുക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇത്രക്ക് അപകടകാരിയായ നായയെ അശ്രദ്ധമായി അഴിച്ചുവിട്ട് ഒരാളുടെ ജീവന്‍ പോലും അപകടത്തിലാക്കുന്ന അവസ്ഥയുണ്ടാക്കിയതിന് ഉടമയുടെ മേല്‍ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.


Keywords: World, News, Mosco, Dog, attack, Woman, Hands, Injured, Son, hospital, Doctor, House, Case, Police, Giant dog tries to eat mother alive quick thinking by six-year-old son saves her.