Follow KVARTHA on Google news Follow Us!
ad

മൂന്നു മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

മൂന്നു മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് സ്വയം കഴുത്തറുത്ത് മരിച്ചു. മഹാ National, News, Father, Mother, Daughter, Son, Murder, Killed, Suicide, Knife, House, Family, Police, Case, Facebook, Photo, Father kills 3 children and commits suicide. #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com 28.06.2020) മൂന്നു മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. നലസൊപര ബാബുല്‍പാഡ സ്വദേശി കൈലാഷ് പാമറാണ് (35) മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.

കുടുംബ പ്രശ്‌നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ജോലിയില്ലാതായതിനെത്തുടര്‍ന്ന് ഇയാളുടെ ഭാര്യ വീട് ഉപേക്ഷിച്ചു പോയിരുന്നു. തുടര്‍ന്ന് കൈലാഷ് മാനസിക വിഷമത്തിലായിരുന്നെന്ന് പിതാവ് വിജു പാമര്‍ പോലീസിനോടു പറഞ്ഞു.

അതിനിടെ കഴിഞ്ഞ ദിവസം ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ടിരുന്നു. ഇതില്‍ മനം നൊന്താണ് മക്കളെ കൊന്ന് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

12 വയസ്സുള്ള മകനെയും എട്ടും മൂന്നും പ്രായമുള്ള പെണ്‍മക്കളെയും മയക്കിക്കെടുത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കാനായിരുന്നു കൈലാസ് പദ്ധതയിട്ടിരുന്നത്. എന്നാല്‍ അത് പരാജയപ്പെട്ടതോടെ സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു.

രാത്രി ഭക്ഷണം കഴിക്കാന്‍ വിളിച്ചുട്ടും, കൈലാസ് വീടിന്റെ വാതില്‍ തുറക്കാത്തതിനാല്‍ നാട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് നാല് പേരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Keywords: National, News, Father, Mother, Daughter, Son, Murder, Killed, Suicide, Knife, House, Family, Police, Case, Facebook, Photo, Father kills 3 children and commits suicide.