നടി ഷംന ഖാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മോഡല്‍ മീര

കൊച്ചി: (www.kvartha.com 29.06.2020) നടി ഷംന ഖാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മോഡല്‍ മീര. മോഡലിങ് രംഗത്തെ യുവതികളെ തട്ടിപ്പിനിരയാക്കിയ സംഭവത്തില്‍ താന്‍ ഇടനിലക്കാരിയല്ലെന്നും കൊച്ചിയിലെ മോഡല്‍ കോര്‍ഡിനേറ്റര്‍ നല്‍കിയ നമ്പര്‍ സുഹൃത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും മീര പറയുന്നു.

ഇതുസംബന്ധിച്ച എല്ലാ കാര്യങ്ങളും ഡിസിപി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരോട് താന്‍ പറഞ്ഞിട്ടുണ്ട്. ഒരു വാട്സാപ്പ് ഗ്രൂപ്പില്‍നിന്നാണ് കൊച്ചിയിലെ മോഡല്‍ കോര്‍ഡിനേറ്റര്‍ക്ക് പ്രതികളുടെ നമ്പര്‍ കിട്ടിയത്. എനിക്ക് വേറെ ഷൂട്ട് ഉണ്ടായിരുന്നതിനാല്‍ നമ്പര്‍ സുഹൃത്തിന് നല്‍കി. പിന്നീട് പാലക്കാട്ട് പ്രശ്നമുണ്ടായെന്ന് അറിഞ്ഞപ്പോള്‍ അവരോട് തിരികെ വരാന്‍ പറഞ്ഞിരുന്നുവെന്നും മീര പറയുന്നു.

 Don’t know the accused in Shamna case; have told all things to police officers: Model Meera, Kochi, News, Trending, Blackmailing, Case, Actress, Police, Kerala, Cinema

മീര വഴിയാണ് തട്ടിപ്പ് സംഘത്തിലെ പ്രതികളുടെ നമ്പര്‍ ലഭിച്ചതെന്ന് തട്ടിപ്പിനിരയായ യുവതികള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഒരു വര്‍ക്കുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം മോഡലിങ്, ഇവന്റ് മാനേജ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ പാലക്കാട്ട് എത്തിച്ചത്. തുടര്‍ന്ന് ഹോട്ടലുകളില്‍ പാര്‍പ്പിച്ച് സ്വര്‍ണക്കടത്തിന് നിര്‍ബന്ധിച്ചെന്നും പണവും സ്വര്‍ണവും തട്ടിയെടുത്തെന്നുമാണ് പരാതി.

Keywords: Don’t know the accused in Shamna case; have told all things to police officers: Model Meera, Kochi, News, Trending, Blackmailing, Case, Actress, Police, Kerala, Cinema.
Previous Post Next Post