Follow KVARTHA on Google news Follow Us!
ad

ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ ആളെ കണ്ടെത്തി; വീട്ടിലെത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പിച്ചു

കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് Thiruvananthapuram, News, Patient, Health & Fitness, Health, Police, Natives, Kerala
തിരുവനന്തപുരം: (www.kvartha.com 09.06.2020) കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചാടിപ്പോയ ആനാട് സ്വദേശിയെ കണ്ടെത്തി. ആശുപത്രിയില്‍ നിന്നും ബസ് മാര്‍ഗം വീട്ടിലെത്തിയ ഇയാളെ നാട്ടുകാരും പൊലീസുകാരും ചേര്‍ന്ന് ആശുപത്രിയില്‍ തിരിച്ചെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

ഏകദേശം 22 കിലോമീറ്ററോളം ഇദ്ദേഹം ബസില്‍ യാത്ര ചെയ്തുവെന്നാണ് അറിയുന്നത്. ആനാട് ബസിറങ്ങിയ രോഗിയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Covid patient escaped from Thiruvananthapuram medical college, Thiruvananthapuram, News, Patient, Health & Fitness, Health, Police, Natives, Kerala.

അതേസമയം അതീവ സുരക്ഷയുള്ള കോവിഡ് വാര്‍ഡില്‍ നിന്ന് എങ്ങനെയാണ് ഇയാള്‍ കടന്നുകളഞ്ഞത് എന്നത് അധികൃതരെ കുഴക്കുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജിന് വീഴ്ച്ചയുണ്ടായെന്ന് ആനാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പറഞ്ഞു. രണ്ട് ബസ് കയറിയാണ് രോഗി വീട്ടില്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ ചാടിപ്പോയ സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിരുന്നു.

Keywords: Covid patient escaped from Thiruvananthapuram medical college, Thiruvananthapuram, News, Patient, Health & Fitness, Health, Police, Natives, Kerala.