Follow KVARTHA on Google news Follow Us!
ad

കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചയാള്‍ക്ക് ഓര്‍മക്കുറവ്; റൂട്ട് മാപ്പ് തയാറാക്കുന്നത് ദുഷ്‌ക്കരം, സ്വകാര്യ ആശുപത്രിയില്‍ 55 ജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍

കോവിഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശിയെ ചികിത്സിച്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെ 55 ജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍ Kollam, News, Kerala, hospital, COVID-19, Doctor, Treatment, Medical College

കൊല്ലം: (www.kvartha.com 30.06.2020) കോവിഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശിയെ ചികിത്സിച്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെ 55 ജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍. ഓര്‍മക്കുറവ് നേരിടുന്ന കായംകുളം സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കുന്നത് ദുഷ്‌ക്കരമാണെന്നാണ് വിവരം. വെന്റിലേറ്ററില്‍ കഴിയുന്ന ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി ആരംഭിച്ചതായും ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുള്ളതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് 65 വയസുള്ള കായംകുളത്തെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളെ പരിചരിക്കാന്‍ മകളും കൊല്ലത്ത് പോയിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ഇവര്‍ക്കും രോഗം സ്ഥിരീകരിച്ചു. നഗരസഭാപരിധിയിലെ താമസക്കാരായ ഇവരുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ 20 ലധികം പേരുടെ സാമ്പിളുകള്‍ പരിശോധിക്കും.

Kollam, News, Kerala, hospital, COVID-19, Doctor, Treatment, Medical College, Covid: 55 employees at private hospital under observation

Keywords: Kollam, News, Kerala, hospital, COVID-19, Doctor, Treatment, Medical College, Covid: 55 employees at private hospital under observation