കരിപ്പൂരില്‍ നിന്നും അബൂദബിയിലേക്ക് ചാര്‍ട്ടേഡ് വിമാനം പറന്നത് ഒരു യാത്രക്കാരിയേയും കൊണ്ട്

കരിപ്പൂര്‍: (www.kvartha.com 28.06.2020) കരിപ്പൂരില്‍ നിന്നും അബൂദബിയിലേക്ക് ചാര്‍ട്ടേഡ് വിമാനം പറന്നത് ഒരു യാത്രക്കാരിയേയും കൊണ്ട് . 15 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കുഞ്ഞുവിമാനമാണ് യാത്രക്കാരിക്കുവേണ്ടി അബൂദാബിയില്‍നിന്ന് കരിപ്പൂരിലെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 11 മണിക്ക് എത്തി 11.37നു യാത്രക്കാരിയുമായി വിമാനം പറന്നു.

Chartered flight from Karipur to Abu Dhabi was accompanied by a passenger, Kozhikode, News, Flight, Passenger, Abu Dhabi, Family, Kerala

കോഴിക്കോട് സ്വദേശിയായ യാത്രക്കാരിയുടെ കുടുംബം അബൂദബിയിലാണ്. വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യുഎഇയില്‍ പ്രവേശന അനുമതിയുണ്ട്. എന്നാല്‍, ഇന്ത്യയില്‍നിന്ന് യാത്രാ വിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവരുടെ യാത്ര.

Keywords: Chartered flight from Karipur to Abu Dhabi was accompanied by a passenger, Kozhikode, News, Flight, Passenger, Abu Dhabi, Family, Kerala.
Previous Post Next Post