Follow KVARTHA on Google news Follow Us!
ad

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടത്തുമോ? കുട്ടികളുടെ ഉത്കഠ്ണയ്ക്ക് ഉടന്‍ വിരാമം

മാറ്റിവച്ച സിബിഎസ്ഇ പ്ലസ്ടു പരീക്ഷകള്‍ നടത്തുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ഉടന്‍. കൊവിഡിനെ തുടര്‍ന്ന് പരീക്ഷ ഉപേക്ഷിച്ച് ഇന്റേണല്‍ മാര്‍ക്കിന്റെ News, National, India, New Delhi, CBSE, Examination, Supreme Court of India, Education, Students, CBSE Plus Two Examination Date Decision Today

ന്യൂഡെല്‍ഹി: (www.kvartha.com 24.06.2020) മാറ്റിവച്ച സിബിഎസ്ഇ പ്ലസ്ടു പരീക്ഷകള്‍ നടത്തുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ഉടന്‍. കൊവിഡിനെ തുടര്‍ന്ന് പരീക്ഷ ഉപേക്ഷിച്ച് ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹര്‍ജി പരിഗണിക്കവെ ഇക്കാര്യം ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ ചൊവ്വാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

News, National, India, New Delhi, CBSE, Examination, Supreme Court of India, Education, Students, CBSE Plus Two Examination Date Decision Today

കുട്ടികളുടെ ഉത്കണ്ഠ സര്‍ക്കാര്‍ മനസ്സിലാക്കുന്നെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഹര്‍ജി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിയ്ക്ക് പരിഗണിക്കാനായി മാറ്റി. മാറ്റിവച്ച പരീക്ഷകള്‍ അടുത്തമാസം ഒന്ന് മുതല്‍ പതിനഞ്ച് വരെ നടത്താനായിരുന്നു സിബിഎസ്ഇയുടെ പ്രഖ്യാപനം. ഇതിനെതിരെയാണ് ഒരു കൂട്ടം രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്.

പരീക്ഷകള്‍ ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം മഹാരാഷ്ട്ര, ഡെല്‍ഹി, ഒഡീഷ സംസ്ഥാനങ്ങളും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് മുന്നില്‍ വച്ചിട്ടുണ്ട്.

Keywords: News, National, India, New Delhi, CBSE, Examination, Supreme Court of India, Education, Students, CBSE Plus Two Examination Date Decision Today