Follow KVARTHA on Google news Follow Us!
ad

പനി ബാധിച്ച ഒന്നര വയസുകാരനെ കൊവിഡ് പേടിയില്‍ തൊട്ടുനോക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയാറായില്ല; ചികിത്സ കിട്ടാതെ മരിച്ച പിഞ്ചുകുഞ്ഞിന്റെ മൃതദേഹം മാറോടണച്ച് തറയില്‍ കിടന്ന് പൊട്ടിക്കരഞ്ഞ് പിതാവ്

പനി ബാധിച്ച് എത്തിയപ്പോള്‍ ആശുപത്രി അധികൃതര്‍ ചികിത്സ നല്‍ക്കാന്‍ തയ്യാറാകാത്തതിനാല്‍ ഒന്നര വയസുകാരന് ദാരുണാന്ത്യം. പനി ബാധിച്ച ഒന്നര വയസുകാരനെ കൊവിഡ് News, National, India, New Delhi, Child, Treatment, Doctor, Father, Mother, Death, Baby died after doctors refused to treat #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ 
ന്യൂഡെല്‍ഹി: (www.kvartha.com 30.06.2020) പനി ബാധിച്ച് എത്തിയപ്പോള്‍ ആശുപത്രി അധികൃതര്‍ ചികിത്സ നല്‍ക്കാന്‍ തയ്യാറാകാത്തതിനാല്‍ ഒന്നര വയസുകാരന് ദാരുണാന്ത്യം. പനി ബാധിച്ച ഒന്നര വയസുകാരനെ കൊവിഡ് പേടിയില്‍ തൊട്ടുനോക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് ആരോപണം. ചികിത്സ കിട്ടാതെ മരിച്ച പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് ആശുപത്രി വരാന്തയില്‍ കിടന്ന് നെഞ്ച് പൊട്ടി നിലവിളിക്കുന്ന പിതാവും അടുത്തിരുന്ന് വിലപിക്കുന്ന മാതാവും കണ്ണീരണിയിക്കുന്ന ചിത്രമായി.

News, National, India, New Delhi, Child, Treatment, Doctor, Father, Mother, Death, Baby died after doctors refused to treat

ഉത്തര്‍പ്രദേശിലെ കനൂജയിലാണ് കരളലിയിക്കുന്ന സംഭവമുണ്ടായത്. കുട്ടിക്ക് പനിയും കഴുത്തില്‍ വീക്കവും കണ്ടതിനെത്തുടര്‍ന്നാണ് മാതാപിതാക്കളായ പ്രേംചന്ദും ആശാദേവിയും ഒന്നരവയസുകാരനെയുമെടുത്ത് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയത്. എന്നാല്‍ കൊവിഡാണെന്ന പേടിയില്‍ കുഞ്ഞിനെ പരിശോധിക്കാന്‍ തയാറാകാതെ ഡോക്ടര്‍മാര്‍ 90 കിലോമീറ്റര്‍ അകലെ കാന്‍പൂരിലെ ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശിച്ചു.

ഒപി ടിക്കറ്റ് പോലും നല്‍കാന്‍ വിസമ്മതിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ദരിദ്രനായ തനിക്ക് സ്വകാര്യ വാഹനമോ ആംബുലന്‍സോ വിളിക്കാന്‍ പണമില്ലെന്ന് പ്രേംചന്ദ് പറയുന്നുണ്ടായിരുന്നു. ലോക്ഡൗണിനിടെ നടന്നോ ബസിലോ അത്രദൂരം സഞ്ചരിച്ചാല്‍ കുഞ്ഞിന് ആപത്തുണ്ടാകുമെന്ന് ഭയന്ന് ഡോക്ടറുടെ കാല് പിടിച്ച് മാതാപിതാക്കള്‍ യാചിച്ചിട്ടും അധികൃതര്‍ കനിഞ്ഞില്ല. ഇതിനിടെ കുഞ്ഞ് അബോധാവസ്ഥയിലായി.

ശ്വാസം നിലച്ച കുഞ്ഞിനെയും കെട്ടിപ്പിടിച്ച് ആശുപത്രി വരാന്തയില്‍ കിടന്ന് പ്രേംചന്ദ് പൊട്ടിക്കരഞ്ഞു. ഇതിനിടെ സംഭവം കാഴ്ചക്കാരില്‍ ആരോ മൊബൈലില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ആശുപത്രി അധികൃതര്‍ അവസാനം ചികിത്സ നല്‍കാന്‍ തയാറായപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

ദൃശ്യം സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ലോകം അറിഞ്ഞത്.
 
Keywords: News, National, India, New Delhi, Child, Treatment, Doctor, Father, Mother, Death, Baby died after doctors refused to treat