Follow KVARTHA on Google news Follow Us!
ad

യുവതി പ്രസവാനന്തരം മരിച്ചത് അപശകുനമെന്ന് ആരോപിച്ച് മരണാനന്തര കര്‍മങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു; അന്ത്യകര്‍മങ്ങള്‍ ചെയ്ത് ആന്ധ്രാ പൊലീസ്

പ്രസവത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ മരണാനന്തര കര്‍മങ്ങള്‍ നാട്ടുകാര്‍ തടഞ്ഞതോടെ News, National, Death, Woman, hospital, Police, Case #ദേശീയവാര്‍ത്തകള്‍ #Heloന്യൂസ് #ഇന്നത്തെവാർത്തകൾ #ന്യൂസ്റൂം
അമരാവതി: (www.kvartha.com 30.06.2020) പ്രസവത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ മരണാനന്തര കര്‍മങ്ങള്‍ നാട്ടുകാര്‍ തടഞ്ഞതോടെ യുവതിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്ത് ആന്ധ്രാ പൊലീസ്. ആന്ധ്രാപ്രദേശില്‍ ഞായറാഴ്ചയാണ് സംഭവം. പ്രസവത്തിനായ നന്ത്യാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാവണ്യ(23)യാണ് ശനിയാഴ്ച രാവിലെയോടെ മരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ലാവണ്യയുടെ മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലേക്ക് കൊണ്ടുവന്നെങ്കിലും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ നാട്ടുകാര്‍ ബന്ധുക്കളെ അനുവദിച്ചില്ല.

പ്രസവത്തോടെ യുവതി മരിച്ചത് അപശകുനമാണെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം. തുടര്‍ന്ന് ബന്ധുക്കള്‍ പേഡ കമ്പല്ലൂരു ഗ്രാമത്തിന് സമീപമുള്ള വനപ്രദേശത്തെ ഒരു മരത്തില്‍ യുവതിയുടെ മൃതദേഹം കെട്ടിയിട്ട ശേഷം തിരികെ പോവുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ട പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

News, National, Death, Woman, hospital, Police, Case, Andhra Police, Pregnant woman, Andhra Pradesh, Andhra Police perform last rites of pregnant woman after locals refuse cremation fearing superstition

തിങ്കളാഴ്ച പൊലീസെത്തി കുടുംബാംഗങ്ങളുടെയും മണ്ഡല്‍ റവന്യൂ ഓഫീസറുടെയും സാന്നിധ്യത്തില്‍ യുവതിയുടെ അന്ത്യകര്‍മങ്ങള്‍ നടത്തുകയായിരുന്നുവെന്ന് രുദ്രവരം സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ റാം മോഹന്‍ റെഡ്ഡി പറഞ്ഞു. മരണാനന്തര ചടങ്ങുകള്‍ തടഞ്ഞ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 259, 270, 297,504 എന്നിവ പ്രകാരമാണ് കേസെടുത്തത്.

Keywords: News, National, Death, Woman, hospital, Police, Case, Andhra Police, Pregnant woman, Andhra Pradesh, Andhra Police perform last rites of pregnant woman after locals refuse cremation fearing superstition