» » » » » » » » » » കണ്ണൂരില്‍ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 26 പേരില്‍ 23 ഉം സി ഐ എസ് എഫ് ജവാന്‍മാര്‍

കണ്ണൂര്‍: (www.kvartha.com 30.06.2020) കണ്ണൂരില്‍ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 26 പേരില്‍ 23 പേരും സി ഐ എസ് എഫ് ജവാന്‍മാര്‍. ക്യാമ്പുകളില്‍ നിന്നാണ് ഇവരുടെ സാമ്പിള്‍ പരിശോധിച്ചത്. ജൂണ്‍ മൂന്നിന് ഡെല്‍ഹി, ബംഗളൂരു, വിമാനങ്ങളില്‍ വന്ന ഉത്തര്‍പ്രദേശ്, ലക്‌നോ, രാജസ്ഥാന്‍ സ്വദേശികളായ സി ഐ എസ് എഫ് കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തിങ്കളാഴ്ചയും ഒമ്പത് സി ഐ എസ് എഫ് കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ഏഴു പേര്‍, ഉത്തര്‍പ്രദേശ് സ്വദേശികളായ അഞ്ച് പേര്‍, തമിഴ്നാട്, ബിഹാര്‍, ഹരിയാന, രാജസ്ഥാന്‍ സ്വദേശികളായ ഈരണ്ടു പേര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സ്വദേശികളായ ഒരാള്‍ വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ എണ്ണം.

 23 CISF Jawan caught Covid in Kannur, Kannur, News, Bangalore, Kannur, Jawans, Health, Health & Fitness, Kerala

ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച മറ്റ് മൂന്ന് പേരും പുറത്ത് നിന്ന് വന്നവരാണ്. ജൂണ്‍ 11 ന് കുവൈത്ത് വിമാനത്തില്‍ (Jg405) കൊച്ചിയിലിറങ്ങിയ ചിറക്കല്‍ സ്വദേശി 44 കാരന്‍, ജൂണ്‍ 20ന് മസ്‌കറ്റ് വിമാനത്തില്‍ (OV 1426) കണ്ണൂരിലിറങ്ങിയ എരമം കുറ്റൂരിലെ 39 കാരന്‍ ജൂണ്‍ 24ന് കുവൈത്തില്‍ നിന്ന് കണ്ണൂരില്‍ വിമാനം (Jg 1415) ഇറങ്ങിയ ഏഴോം സ്വദേശിയായ 43 കാരന്‍ എന്നിവരാണിവര്‍.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 471 ആയി. ഇവരില്‍ 280 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടയം മലബാര്‍ സ്വദേശി 64കാരന്‍, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലക്കോട് തേര്‍ത്തല്ലി സ്വദേശി അഞ്ച് വയസ്സുകാരന്‍ എന്നിവര്‍ തിങ്കളാഴ്ചയാണ് വീടുകളിലേക്ക് മടങ്ങിയത്.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22664 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 83 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 179 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 33 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 22342 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 14420 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13556 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 12747 എണ്ണം നെഗറ്റീവാണ്. 864 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 
 
Keywords: 23 CISF Jawan caught Covid in Kannur, Kannur, News, Bangalore, Kannur, Jawans, Health, Health & Fitness, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal